-
ഫഹദ് ഫാസില്‍ മലയാളസിനിമയിലേക്ക് ചുവടുവച്ച ചിത്രമായിരുന്നു കൈയെത്തും ദൂരത്ത്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി തന്നെ സ്‌ക്രീന്‍ ടെസ്റ്റിനു വിളിപ്പിച്ചിരുന്നുവെന്ന് പൃഥ്വിരാജ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
'എനിക്കെല്ലാം ഒരു രസമായിരുന്നു.' പൃഥ്വി പറയുന്നു. 'പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആലപ്പുഴയിലുള്ള പാച്ചിക്കയുടെ വീട്ടില്‍ പോയി. ഛായാഗ്രഹകന്‍ ആനന്ദക്കുട്ടനും അവിടെ ഉണ്ടായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റിന് എനിക്കൊപ്പം ഒരു നടി കൂടി ഉണ്ടായിരുന്നു. അന്ന് ഒന്‍പതില്‍ പഠിക്കുന്ന അസിന്‍ തോട്ടുങ്കല്‍. ഞാനും അസിനും ചേര്‍ന്നാണ് അന്ന് സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യുന്നത്. എല്ലാം കഴിഞ്ഞ് പാച്ചിക്ക പറഞ്ഞു. ഞാന്‍ ഒരു സോഫ്റ്റ് ലവ് സ്‌റ്റോറി ആണ് ചെയ്യാന്‍ ഉദ്ദേശിച്ചത്. നീ ചെയ്യേണ്ടത് ഇങ്ങനത്തെ സിനിമയല്ല, ആക്ഷനാണ്. നീ അതിന് കൊള്ളാം. അതു കേട്ട് ഞാന്‍ അവിടെ നിന്നും പോന്നു. അതു കഴിഞ്ഞ് പാച്ചിക്ക തന്നെയാണ് രഞ്ജിയേട്ടന്‍ തന്റെ രണ്ടാമത്തെ സിനിമയ്ക്ക് പുതുമുഖത്തിനെ തിരയുന്നു എന്നറിഞ്ഞ് സുകുമാരന്റെ രണ്ടാമത്തെ മകനെ ഒന്നു കണ്ടു നോക്കെന്നു പറഞ്ഞത്. പാച്ചിക്ക പറഞ്ഞ പടം പിന്നീട് ഷാനുവിനെ വച്ച് സംവിധാനം ചെയ്തു. കൈയെത്തും ദൂരത്ത് എന്ന സിനിമ. പിന്നെ എന്നെ അന്ന് കാണാനും നല്ല സൈസ് ഉണ്ടായിരുന്നു. ആ കഥാപാത്രത്തിനു ചേരില്ലെന്നു സംവിധായകന് തോന്നുന്നതില്‍ അത്ഭുതമില്ല.'
Content Highlights : director fazil called prithviraj for screen test for the movie kaiyethum doorathu movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..