ഷിബു ബോബി ജോണും മോഹൻലാലും | ഫോട്ടോ: www.facebook.com/ShibuBabyJohnOfficial
മലയാളികളുടെ പ്രിയനടൻ മോഹൻലാലിന് പിറന്നാളാശംസയുമായി മുൻമന്ത്രി ഷിബു ബേബി ജോൺ. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം മോഹൻലാലുമായുള്ള തന്റെ സൗഹൃദത്തേക്കുറിച്ച് മനസുതുറന്നത്.
35 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദരനിർവിശേഷമായ സ്നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എൻ്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണ്. അഭിമാനമാണ് ഈ സൗഹൃദം. ഷിബു ബേബി ജോൺ എഴുതി.
62ാം ജന്മദിനമാണ് താരം ആഘോഷിക്കുന്നത്. 2021ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ചവറയിൽ ഷിബു ബേബി ജോൺ മത്സരിച്ചപ്പോൾ മോഹൻലാൽ ആശംസയർപ്പിക്കാൻ എത്തിയിരുന്നു.
Content Highlights: Mohanlal's Birthday, Shibu Baby John About His Friendship with Mohanlal
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..