സ്ഫടികത്തിൽ മോഹൻലാൽ | ഫോട്ടോ: സ്ക്രീൻഗ്രാബ്
മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ മാസ് കഥാപാത്രമാണ് ആടുതോമ. തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ സ്ഫടികത്തിലെ നായകൻ. 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്ഫടികം 4കെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവിൽ തിയറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി വെടിച്ചില്ല് ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ അണിയറപ്രവർത്തകര്‍.
പുത്തന്‍ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം എത്തുന്നതെന്ന് ഉറപ്പിക്കുന്നതാണ് ടീസര്‍. മോഹൻലാലിൻ്റെ ഒഫീഷ്യൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. തിലകന്, രാജന് പി. ദേവ്, ഉര്‍വ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, എൻഎഫ് വർഗ്ഗീസ്, സില്‍ക്ക് സ്മിത തുടങ്ങി നിരവധി പ്രഗല്ഭരായ താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. ചാക്കോ മാഷായി തിലകനും തോമാച്ചായനായി മോഹന്‍ലാലും മത്സരിച്ച് അഭിനയിച്ച ചിത്രം ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങളും സ്നേഹ ബന്ധങ്ങളുടെ ഊഷ്മളതയും മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു.
ഫെബ്രുവരി 9ന് 4കെ ഡോൾബി അറ്റ്മോസ് ദൃശ്യശ്രാവ്യ ചാരുതയോടെ 'സ്ഫടികം' കേരളത്തിൽ 150-ൽ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ൽ പരം തിയേറ്ററുകളിലുമെത്താനൊരുങ്ങുകയാണ്. 1995-ലാണ് ഭദ്രൻ 'സ്ഫടികം' ഒരുക്കിയത്. സ്വാഭാവികമായ നിരവധി സംഘട്ടന രംഗങ്ങളാലും ഏറെ ചർച്ചയായ സിനിമയായിരുന്നു സ്ഫടികം. ഒരു ബിഗ് ബജറ്റ് സിനിമയുടെ എല്ലാ ചേരുവുകളും ചേര്‍ത്തുകൊണ്ടാണ് ചിത്രം റീറിലീസിനെത്തുന്നത്.
4കെ മികവിൽ ചിത്രമിറങ്ങുമ്പോള്‍ നവയുഗ സിനിമകളുടെ എല്ലാ സവിശേഷതകളോടും കൂടി പ്രായഭേദമെന്യേ ഏവർക്കും ആഘോഷിക്കാനും ആസ്വദിക്കാനുമുള്ളതെല്ലാം ഈ സിനിമയിലുണ്ടാകുമെന്നാണ് സംവിധായകൻ ഉറപ്പുനൽകിയിരിക്കുന്നത്. ഏതാനും പുതിയ ഷോട്ടുകളും സിനിമയിലുണ്ടാകുമെന്ന് ഇതിനകം ഭദ്രൻ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമയുടെ റീറിലീസ്. ചെന്നെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടന്നത്. പിആർഒ മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് സ്നേക്ക് പ്ലാന്റ്.
Content Highlights: evergreen movie spadikam rerelease, spadikam 4k teaser, mohanlal and bhadran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..