സസ്പെൻസ് ത്രില്ലറുമായി തിരക്കഥാകൃത്ത് കൂടിയായ അമൽ കെ.ജോബി . എതിരെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് അമലിന്റെ സംവിധാന രം​ഗത്തേക്കുള്ള കടന്നുവരവ്. 

ഒരു ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് എതിരെയുടെ കഥാപശ്ചാത്തലം.  സംവിധായകൻ കെ. മധുവിൻ്റെ ബാങ്കിംഗ് ഹവേഴ്സ് 10-4 എന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ചാണ് അമൽ കെ - ജോബി സിനിമയിലെത്തുന്നത്.

അഭിഷേക് ഫിലിംസാണ് എതിരെ നിർമ്മിക്കുന്നത് . രമേഷ് - പി.പിള്ളയാണ് നിർമ്മാതാവ് . റഹ്മാൻ, ഗോകുൽ സുരേഷ് ഗോപി , വിജയ് നെല്ലീസ്, മണിയൻ പിള്ള രാജു, ശാന്തികൃഷ്ണാ ഇന്ദ്രൻസ്, ഡോ.റോണി എന്നിവർ ഈ ചിത്രത്തിൽ അണിനിരക്കുന്നു.

അമൽ.കെ.ജോബി - അമൽദേവ്.കെ.ആർ. എന്നിവരുടെ കഥക്ക് സേതു തിരക്കഥ രചിക്കുന്നു. സംഗീതം.കേദാർ. വിഷ്ണുനാരായണൻ ഛായാഗ്രഹണവും നിഖിൽ വേണു എഡിറ്റിംഗും നിർവ്വഹിക്കുന്നു,. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കുടമാളൂർ രാജാളി.
നിർമ്മാണ നിർവ്വഹണം - അലക്സ്.ഇ.കുര്യൻ. മെയ് രണ്ടാം വാരത്തിൽ തൊടുപുഴ, യിലും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും

Content Highlights : Ethire New Movie Sethu Amal K Joby