-
ബാലതാരമായി സിനിമയിലെത്തി ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ഓളിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ അനിൽ.
കോക്ടെയില്‍, വയലിന്, ഡോക്ടര്‍ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ഒരു നാൾ വരും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച എസ്തർ കൂടുതൽ ശ്രദ്ധ നേടുന്നത് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെയാണ്. അതിന് ശേഷം ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തിലും എസ്തർ അഭിനയിച്ചു
മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് എസ്തര്. സാരിയിലുളള എസ്തറിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..