സൂപ്പർ ഹിറ്റ് ദൃശ്യത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച എസ്തർ അനിൽ ഇനി വലിയ നായികയായി നമ്മുടെ മുന്നിലെത്തുകയാണ്.

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് എസ്തര്‍ നായികയായി എത്തുന്നത്. സിനിമാതാരം അബിയുടെ മകന്‍ ഷൈന്‍ നിഗമാണ് ചിത്രത്തിലെ നായകൻ.

ചിത്രത്തില്‍ ലക്ഷ്മി റായി ഇഷ തല്‍വാര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരുനാള്‍ വരും എന്ന ചിത്രമാണ്  എസ്തറിൻ്റെ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ചിത്രം ചിത്രത്തില്‍ മോഹന്‍ലാലിന്റെയം സമീറ റെഡ്ഡിയുടെയും മകളായാണ് എസ്തര്‍ വേഷമിട്ടത്. 

ദൃശ്യത്തിലും  മോഹന്‍ലാലിന്റെ മകളായി തിളങ്ങിയ എസ്തര്‍ ദൃശ്യത്തിന്റെ തമിഴ്,  തെലുങ്ക് പതിപ്പുകളിലും ഈ വേഷം ആവർത്തിച്ചു.