സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതാണ് വിവാദമായത്. ഇതിന് പിന്നാലെ ഇരുവരേയും ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്നും ഒഴിവാക്കി നാട്ടിലേക്ക് അയച്ചിരുന്നു. പാണ്ഡ്യയ്ക്ക് എതിരേ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ സഹതാരം ഹര്ഭജന് സിങും അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു.
ഇതിനിടെയാണ് പാണ്ഡ്യയുടെ മുന്‍ കാമുകിയെന്ന് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ഇഷ ഗുപ്തയും താരത്തിനെതിരേ രംഗത്തെത്തിയത്. പാണ്ഡ്യയെ തളളിപ്പറഞ്ഞാണ് ഇഷയുടെ രംഗപ്രവേശം. തന്റെ സുഹൃത്ത് പോലും ആയിരുന്നില്ല പാണ്ഡ്യ എന്നാണ് ഇഷ വ്യക്തമാക്കുന്നത്.
ഒരു പൊതുപരിപാടിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ഇഷയുടെ മറുപടി. 'അയാള്‍ എന്റെ സുഹൃത്താണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. സുഹൃത്തുമല്ല, കാമുകനുമല്ല. സ്ത്രീകളെ പുരുഷന്മാരുമായി താരതമ്യം ചെയ്യരുത്. എല്ലാ അര്‍ത്ഥത്തിലും ഞങ്ങളാണ് മികച്ചവര്‍. ആരെയും വേദനിപ്പിക്കാനല്ലെങ്കിലും ഒരു കാര്യം പറയാം, നിങ്ങളെന്താണ് ഒരു കുഞ്ഞിന് ജന്മം നല്‍കാത്തത്?
എല്ലാ മാസവും അഞ്ച് ദിവസം ഞങ്ങള്‍ ആര്‍ത്തവം കൊണ്ട് ബുദ്ധിമുട്ടുന്നു. അപ്പോഴും ഞങ്ങള്‍ നൃത്തം ചെയ്യുന്നു, ജോലിക്ക് പോകുന്നു, കുട്ടികളെ നോക്കുന്നു. ഇതൊക്കെ എപ്പോഴാണ് നിങ്ങള്‍ക്ക് ചെയ്യാനാവുക. ഒരാളും ഒരു സ്ത്രീയെ കുറിച്ചും മോശമായി സംസാരിക്കരുത്. നിങ്ങളുടെ കുടുംബം ഇത്തരം കാര്യങ്ങളില്‍ ആശങ്കപ്പെടുന്നില്ല എങ്കില്‍ അങ്ങനെ ചെയ്തോളൂ. പക്ഷെ മാനുഷികമായി അത് വളരെ തെറ്റാണ്'. ഇഷ പറഞ്ഞു
പാണ്ഡ്യയുടെ പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ഒന്നായിരുന്നു. വിദേശ നടിയായ എല്ലി അവ്രവുമായി അടുപ്പത്തിലായിരുന്നു ഹാര്‍ദിക്. പ്രണയത്തില്‍ വിശ്വാസ്യത വേണമെന്ന് എല്ലി ആവശ്യപ്പെട്ടതോടെ ആ ബന്ധത്തില്‍ നിന്നും ഹാര്‍ദിക് പിന്മാറി. പിന്നീടാണ് ബോളിവുഡ് നടി ഇഷ ഗുപ്തയുമായി ഹാര്‍ദിക് പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇരുവരും ഒരു പാര്‍ട്ടിയില്‍ വച്ചാണ് കണ്ടുമുട്ടിയതെന്നും പരസ്പരം നമ്പറുകള്‍ കൈമാറി ഡേറ്റിങ്ങിലാണെന്നുമാണ് അന്ന് റിപ്പോര്‍ട്ട് വന്നത്. ഇതിന് ആക്കം കൂട്ടി ഇരുവരും രാത്രി ഭക്ഷണത്തിനായി ചില ഹോട്ടലുകളില്‍ എത്തിയതും ശ്രദ്ധേയമായി.
നടി ഉര്‍വശി റൗട്ടേലയെയും ഹാര്‍ദിക്കിനെയും ബന്ധപ്പെടുത്തിയും ഗോസിപ്പുകള്‍ പരന്നിരുന്നു. ഇരുവരും ഒരുമിച്ചു പാര്‍ട്ടികളില്‍ പ്രത്യക്ഷപ്പെട്ടതും ഹാര്‍ദിക്കിനൊപ്പമുള്ള ചിത്രം ഉര്‍വശി പോസ്റ്റ് ചെയ്തതും ഈ ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടി.
Content highlights : Esha Gupta denies being friends with Hardik Pandya slams pandya's misogynist remarks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..