-
ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന സുരേഷ്ഗോപിയുടെ 250-ാം ചിത്രത്തിന് കോടതി വിലക്ക്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് സിനിമയ്ക്കെതിരെ പകർപ്പാവകാശലംഘനം ആരോപിച്ചുകൊണ്ട് എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. പൃഥ്വിരാജ് ആണ് ഷാജി കൈലാസ് ചിത്രത്തിലെ നായകൻ.
കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്തതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. കഥാപാത്രത്തിന്റെ പേരും കടുവ എന്ന ചിത്രത്തിന്റെ തിരക്കഥയുടെ എല്ലാ സീനുകളും റജിസ്റ്റർ ചെയ്തതായും ഹർജി നൽകിയവർ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ്ങും സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും കോടതി തടഞ്ഞിട്ടുണ്ട്.
ജിനുവിന്റെ സംവിധാനസഹായി ആയിരുന്ന മാത്യൂസ് തോമസ് പ്ലാമൂട്ടിൽ ആണ് സുരേഷ്ഗോപിയുടെ 250-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന കഥാപാത്രത്തിന്റെ പേരിന് കടുവയിലേതുമായി സാമ്യമുണ്ടെന്ന് സംശയം തോന്നിയതാണ് ജിനു പരാതിയുമായി കോടതിയെ സമീപിക്കാൻ കാരണം. പകർപ്പാവകാശലംഘനം നടന്നിട്ടില്ലെങ്കിൽ ചിത്രവുമായി മുന്നോട്ടു പോകുന്നതിൽ തടസ്സം നിൽക്കില്ലെന്നും ജിനു വ്യക്തമാക്കിയിട്ടുണ്ട്.
മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിന് ഷിബിൻ ഫ്രാൻസിസ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. നാളുകൾക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും ചേർന്നാണ് നിർമ്മിക്കുന്നത്.
Content Highlights : ernakulam district court bans suresh gopy 250th movie kaduvaakunnel kuruvachan shaji kailas prithviraj movie


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..