ചടങ്ങിനിടെ മമ്മൂട്ടി സംസാരിക്കുന്നു
മലയാളികളുടെ പ്രിയപ്പെട്ട ഗാനഗന്ധര്വ്വന് കെ ജെ യേസുദാസിന്റെ 83-ാം പിറന്നാളാണ് ഇന്ന്. യേശുദാസ് അക്കാദമി, മലയാള പിന്നണി ഗായകരുടെ കൂട്ടായ്മ എന്നിവര്‍ ചേര്‍ന്ന് കൊച്ചിയില്‍ 'ദാസേട്ടന് അറ്റ് എണ്‍പത്തിമൂന്ന്' എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടി, വിജയ് യേശുദാസ്, എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ അവസരത്തില്‍ മമ്മൂട്ടി രേണു രാജിനോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കളക്ടര്‍ മലയാളിയാണെന്ന് ഞാന്‍ ഇപ്പോഴാ അറിഞ്ഞത്. വെറും മലയാളി അല്ല, നല്ല ബെസ്റ്റ് മലയാളി. മമ്മൂട്ടി പറഞ്ഞു. ഇങ്ങനെ ഒരാള്‍ കളക്ടറായി വന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ജില്ലയ്ക്ക് ഒരു മുതല്‍ക്കൂട്ടാകട്ടെയെന്നും അതൊരു സ്ത്രീശാക്തീകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യസന്ധമായ കാര്യമാണ് താന്‍ പറയുന്നതെന്നും രേണു രാജിനോട് മാപ്പ് പറഞ്ഞുകൊണ്ട് മമ്മൂട്ടി പറഞ്ഞു.
യേശുദാസ് പാടിയ തനിച്ചൊന്നു കാണാന്‍ എന്ന പുതിയ ആല്‍ബത്തിന്റെ ഓഡിയോ ലോഞ്ച് മമ്മൂട്ടി നിര്‍വ്വഹിച്ചു. യേശുദാസിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ലീന്‍ തോബിയാസിന്റെ ചിത്രപ്രദര്‍ശനവും ഇവിടെ നടന്നു.
Content Highlights: ernakulam collector is a best malayali says mammootty to renu raj
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..