2020-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു


അപേക്ഷകൾ 2021 ആഗസ്റ്റ് 16, വൈകുന്നേരം 5 മണിക്ക് മുൻപായി അക്കാദമി ഓഫീസിൽ ലഭിക്കണം

kerala state Film Awards

തിരുവനന്തപുരം: മലയാള ചലച്ചിത്രങ്ങൾക്കുള്ള 2020-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2020 -ൽ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക.

കഥാചിത്രങ്ങൾ ഓപ്പൺ ഡി.സി.പി. (അൺഎൻക്രിപ്റ്റഡ്)/ബ്ലൂ-റേ ആയി സമർപ്പിക്കേണ്ടതാണ്. അക്കാദമി വെബ്സൈറ്റായ www.keralafilm.com ൽ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും നിബന്ധനകളും ഡൗൺലോഡ് ചെയ്യാവുന്നതാണ്. തപാലിൽ ലഭിക്കുവാൻ 25/- രൂപ സ്റ്റാമ്പ് പതിച്ച് മേൽവിലാസമെഴുതിയ

കവർ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യൻ സ്മാരകം, കിൻഫ്ര ഫിലിം ആൻറ് വീഡിയോ പാർക്ക്, സൈനിക് സ്കൂൾ.പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം-695 585 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്. തിരുവനന്തപുരം നഗരത്തിൽ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസിൽ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകൾ 2021 ആഗസ്റ്റ് 16, വൈകുന്നേരം 5 മണിക്ക് മുൻപായി അക്കാദമി ഓഫീസിൽ ലഭിക്കണം.

content highlights : entries invited for kerala state awards for films and writings on cinema 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented