രണ്ടാം എന്തിരനില്‍ രജനിക്കൊപ്പം ഷാജോണും


അനീഷ് കെ. മാത്യു

റോളിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാന്‍ കഴിയില്ലെങ്കിലും താന്‍ അഭിനയിക്കുന്നത് പ്രധാനപ്പെട്ട വേഷത്തില്‍ തന്നെയാണെന്ന് ഷാജോണ്‍ പറയുന്നു.

ലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തമിഴിലേക്കും തന്റെ അഭിനയലോകം വിപുലപ്പെടുത്തുകയാണ് കലാഭവന്‍ ഷാജോണ്‍. രജനീകാന്തിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന എന്തിരന്‍ 2 ല്‍ അഭിനയിക്കാന്‍ ഷാജോണുമുണ്ട്. റോളിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാന്‍ കഴിയില്ലെങ്കിലും താന്‍ അഭിനയിക്കുന്നത് പ്രധാനപ്പെട്ട വേഷത്തില്‍ തന്നെയാണെന്ന് ഷാജോണ്‍ പറയുന്നു.

അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ള താരങ്ങളോടൊപ്പമുള്ള ഒമ്പത് ദിവസത്തെ ഷൂട്ടിംഗ് അവസാനിച്ചു. രണ്ടാമത്തെ ഷെഡ്യൂളിലാണ് രജനീകാന്തുമൊത്തുള്ള കോമ്പിനേഷന്‍ സീനുകള്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഷൂട്ടിങ് സെറ്റില്‍ രജനീകാന്ത് എത്തിയപ്പോള്‍ ഷങ്കര്‍ ഷാജോണിനെ രജനിക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഷാജോണിന്റെ വാക്കുകള്‍ ഇങ്ങനെ:

'മലയാളം സിനിമയോടും കലാകാരന്മാരോടും ഏറെ ബഹുമാനമുള്ള സംവിധായകനാണ് ഷങ്കര്‍. അദ്ദേഹം ദൃശ്യം കണ്ടതിന് ശേഷമാണ് എന്നെ അഭിനയിക്കുന്നതിനായി ബന്ധപ്പെടുന്നത്. ആദ്യം പറഞ്ഞ ഡേറ്റില്‍ അമേരിക്കന്‍ ട്രിപ്പ് പ്ലാന്‍ ചെയ്തിരുന്നതിനാല്‍ നടക്കില്ലെന്ന് തോന്നി. പക്ഷെ, എന്നെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം എന്റെ സമയത്തിലേക്ക് സിനിമയുടെ ഷെഡ്യൂള്‍ പുന:ക്രമീകരിച്ചു. മലയാളീ കലാകാരന്മാരോടുള്ള ബഹുമാനം കൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലാതെ ഞാന്‍ വലിയ ആളായിട്ടൊന്നുമല്ല. ഏതാണ്ട് ഒമ്പത് ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞു. അക്ഷയ് കുമാറിനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളായിരുന്നു ഷൂട്ട് ചെയ്തത്. രജനീസാറിനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ അടുത്ത ഷെഡ്യൂളിലാണ്. കഴിഞ്ഞ ദിവസം സെറ്റിലേക്ക് രജനീസര്‍ വന്നപ്പോള്‍ ഷങ്കര്‍ സര്‍ എന്നെയും പരിചയപ്പെടുത്തി. ആദ്യമായിട്ടായിരുന്നു അദ്ദേഹത്തെ നേരിട്ട് കാണുന്നത്. ചെറുപ്പം മുതലെ തലൈവര്‍ ഫാനായിരുന്ന എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണ് അപ്പോള്‍ തോന്നിയത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍. എന്നെ പോലൊരാള്‍ക്ക് കിട്ടാവുന്ന വലിയ അവസരങ്ങളിലൊന്നാണിത്. ഞാന്‍ എന്താണെങ്കിലും ഹാപ്പിയാണ് എക്‌സൈറ്റഡുമാണ്'

കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് രജനീകാന്തിനൊപ്പം അഭിനയിക്കുന്നു എന്ന വാര്‍ത്തയും പുറത്തു വരുന്നത്. എന്തിരന്‍ ഒന്നാം ഭാഗത്തില്‍ ചെറിയ സീനിലാണെങ്കിലും കലാഭവന്‍ മണി മലയാളത്തെ പ്രതിനിധീകരിച്ചുണ്ടായിരുന്നു. രണ്ടാം ഭാഗം എത്തുമ്പോള്‍ ആ ദൗത്യം കലാഭവന്‍ ഷാജോണിനാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented