'എന്ന് സ്വന്തം ശ്രീധരൻ' സിനിമയുടെ പോസ്റ്റർ
സിദ്ദിഖ് പറവൂർ സംവിധാനം ചെയ്ത എന്ന് സ്വന്തം ശ്രീധരൻ പ്രദർശനത്തിനൊരുങ്ങുന്നു. എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, നിലമ്പൂർ ആയിഷ എന്നിവരാണ് മുഖ്യവേഷങ്ങളിൽ.
2020 ൽ ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരാമ വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 'താഹിറ'യ്ക്ക് ശേഷം സിദ്ദിഖ് പറവൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന് സ്വന്തം ശ്രീധരൻ. സുരേഷ് നെല്ലിക്കോട്, സച്ചിൻ റോയ്, നിർമ്മല കണ്ണൻ, വൈഭവ് അമർനാഥ്, ഹർഷ അരുൺ, ഡോ. ഷാലി അശോക്, രജിത സന്തോഷ്, ആര്യ, അബ്ദൽ ലത്തീഫ് എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങൾ. നിലമ്പൂരാണ് കഥാപശ്ചാത്തലം.
ഫസലുൽ ഹക്ക് അസോസിയേറ്റ് ഡയറക്ടറായും സുബൈർ പാങ്ങ് കലാസംവിധായകനായും പ്രവർത്തിച്ചിരിക്കുന്നു. സുബി കൊടുങ്ങല്ലൂർ, രാഹുൽ ആർ. ടി. പി, മിർഷാ സാം, ഷിജു അലെക്സ്, ഹസ്സൻ വണ്ടൂർ, സന്തോഷ് ആലഞ്ചേരി, നിഷ നമ്പൂതിരി, ഇഹ്ലാസ് റഹ്മാൻ, റാഷി ലൂസി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. മെമറി ക്രിയേഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജ്യാന്തരപ്രദർശനങ്ങൾക്കു ശേഷമാവും ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുക.
Content Highlights: ennu swantham sreedharan to theatres, ennu swantham sreedharan movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..