എന്നിട്ട് അവസാനം ഫസ്റ്റ് ലുക്ക് Photo | https:||www.instagram.com|arjun_ashokan|
യോദ്ധ, ഒറ്റയാൾപട്ടാളം എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മധുബാല വീണ്ടും മലയാളത്തിൽ.
അന്ന ബെൻ,അർജ്ജുൻ അശോകൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം സി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്നിട്ട് അവസാനം' എന്ന ചിത്രത്തിലാണ് മധുബാല വീണ്ടും അഭിനയിക്കാൻ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
വികൃതി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എംസി ജോസഫ് ഒരുക്കുന്ന ചിത്രമാണിത്. എ ജെ ജെ സിനിമാസിന്റെ ബാനറിൽ അനന്ത് ജയരാജ് ജൂനിയർ,ജോബിൻ ജോയി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു പ്രഭാകർ നിർവ്വഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-സുകുമാർ തെക്കെപ്പാട്ട്,പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ,എഡിറ്റർ-സൂരജ് ഇ എസ്,സംഗീതം-സുഷിൻ ശ്യാം,കല-ഗോകുൽ ദാസ്,മേക്കപ്പ്-രഞ്ജിത്ത് അമ്പാടി,വസ്ത്രാലങ്കാരം-സമീറ സനീഷ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights : Ennitt Avasanam Movie First Look poster Madhubala Arjun Ashokan Anna Ben MC joseph
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..