നായകനായി സുരാജ്, ;ചിത്രീകരണം മൊത്തം ​ഗൾഫിൽ; 'എന്നാലും ൻ്റെളിയാ' പൂർത്തിയായി 


ലുക്കാ ചുപ്പി എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

'എന്നാലും ൻ്റെളിയാ' സിനിമയുടെ പോസ്റ്റർ

പൂർണ്ണമായും ഗൾഫിൽ ചിത്രീകരിച്ച സിനിമയാണ് എന്നാലും ൻ്റെളിയാ. ബാഷ് മുഹമ്മദ് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നു. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഈ ചിത്രം ഗൾഫിലെ കുടുംബ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന തികഞ്ഞ നർമ്മ ചിത്രമാണ്.

ഒരിടവേളക്കുശേഷം സുരാജ് ഒരു ഹാസ്യചിത്രത്തിൽ മുഖ്യവേഷത്തിൽ അഭിനയിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഏറെ ശ്രദ്ധയാകർഷിച്ച ലുക്കാ ചുപ്പി എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഗായത്രി അരുണാണ് നായിക. സിദ്ദിഖ്, ലെന, മീരാ നന്ദൻ, സുധീർ പറവൂർ, ജോസുകുട്ടി, അമൃത എന്നിവരാണ് മറ്റുവേഷങ്ങളിൽ.



ശ്രീകുമാർ അറയ്ക്കലും തിരക്കഥാരചനയിൽ പങ്കാളിയാണ്. ഹരി നാരായണൻ്റെ വരികൾക്ക് വില്യം ഫ്രാൻസിസും ഷാൻ റഹ്മാനും ഈണം പകർന്നിരിക്കുന്നു. പ്രകാശ് വേലായുധനാണ് ഛായാഗ്രാഹകൻ.

എഡിറ്റിംഗ് - മനോജ്. കലാസംവിധാനം - അജി കുറ്റിയാനി. മേക്കപ്പ് - സജി കാട്ടാക്കട. കോസ്റ്റ്യും - ഡിസൈൻ.-ഇർഷാദ് ചെറുകുന്ന്. അസ്സോസിയേറ്റ് ഡയറക്ടർ - പാർത്ഥൻ. പ്രൊഡക്ഷൻ കൺട്രോളർ -റിന്നി ദിവാകർ. ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ. വാർത്താപ്രചരണം - വാഴൂർ ജോസ്. ഫോട്ടോ - പ്രേംലാൽ പട്ടാഴി.

മാജിക്ക് ഫ്രെയിംസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

Content Highlights: ennalum nteliya movie shooting completed, suraj venjaramoodu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented