ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രം എന്നൈ നോക്കി പായും തോട്ടയുടെ പുതിയ ടീസര്‍ പുറത്ത്. ആദ്യത്തെ ടീസറില്‍ നിന്ന് ഏറെ വ്യത്യസ്തമായി പ്രണയരംഗങ്ങള്‍ ചേര്‍ത്താണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. 

ധനുഷ്, മേഘ്‌ന ആകാഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ഡര്‍ബുക ശിവയാണ് സംഗീതം ഒരുക്കുന്നത്.

ഛായാഗ്രാഹണം- ജോമോന്‍ ടി ജോണ്‍-മനോജ് പരമഹംസ. നിര്‍മാണം- ഗൗതം മേനോന്‍, പി മദന്‍, വെങ്കട്ട് സോമസുന്ദരം, രേഷ്മ ഖട്ടാല.