ഗൗതം മേനോന്‍ ധനുഷ് കൂട്ടുക്കെട്ടിലെത്തുന്ന എനൈ നോക്കി പായും തോട്ട എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ പുറത്ത്. ധനുഷിന്റെ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകളാണ് പോസ്റ്ററുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

Dhanush

ആക്ഷനും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. പുതുമുഖതാരം മേഘാ ആകാശാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. തെലുങ്ക് സൂപ്പര്‍താരം റാണാ ദഗ്ഗുബാട്ടി ചിത്രത്തില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

Dhanush

സൂര്യയെ നായകനാക്കിയാണ് ഗൗതം മേനോന്‍ എന്നൈ നോക്കി പായും തോട്ട ഒരുക്കുവാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കഥ ഇഷ്ടപ്പെടാത്തതിനാല്‍ സൂര്യ പിന്‍മാറുകയായിരുന്നു. മലയാളിയായ ജോമോന്‍ ടി ജോണാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 2017 ഫിബ്രവരിയില്‍ ചിത്രം പുറത്തിറങ്ങും.