നുഷിനെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന എന്നൈ നോക്കി പായും തോട്ട എന്ന ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗാ എന്റര്‍ടടൈന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലില്‍ നിന്ന ചിത്രത്തിലെ പാട്ടുകളും ടീസറും നീക്കം ചെയ്തിരിക്കുകയാണ്. തുടര്‍ന്നാണ് ചിത്രം നിന്നുപോയെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. 

ചിത്രത്തിലെ മറുവാര്‍ത്തൈ പേസാതെ എന്ന ഗാനം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ഡര്‍ബുക്ക ശിവയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. യൂട്യൂബില്‍ ഒരുകോടിയിലധികം ആളുകള്‍ ഗാനം കണ്ടിരുന്നു. മറുവാര്‍ത്തൈ, വിസിരി എന്നീ ഗാനങ്ങള്‍ ഇപ്പോള്‍ ഒന്‍ട്രാഗാ എന്റര്‍ടടൈന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലില്‍ ലഭ്യമല്ല. സാമ്പത്തിക പ്രതിസന്ധികളാല്‍ സിനിമ നിന്നു പോയെന്നും അതിനാല്‍ മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിക്ക് സിനിമയുടെ അവകാശം വിറ്റുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന് ഫെബ്രുവരിയില്‍ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഗൗതം മേനോന്‍ പ്രതികരിച്ചിട്ടില്ല. 

വിക്രമിനെ നായകനാക്കി ധ്രുവനച്ചത്തിരം എന്ന ചിത്രവും ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്നുണ്ട്. സിനിമയുടെ ടീസര്‍ പുറത്ത് വന്നിരുന്നു. 2017 ല്‍ ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചുവെങ്കിലും റിലീസ് സംബന്ധിച്ച പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല. 

മേഘ്‌ന ആകാശ് ആണ് എന്നൈ നോക്കി പായും തോട്ടയിലെ നായിക. സുനൈന, ശശികുമാര്‍, റാണാ ദഗ്ഗുബാട്ടി, സതീഷ് കൃഷ്ണന്‍, ജഗന്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Content Highlights: Enai Nokki Paayum Thotta dropped dhanush Gautham Vasudev Menon movie maruvarthai song