തിരക്കഥ പൂർത്തിയായി, ഷൂട്ടിങ് 2023-ൽ; എമ്പുരാന്റെ വമ്പൻ അപ്ഡേറ്റ്


എമ്പുരാന് ശേഷം മുരളി ​ഗോപിയുടെ തന്നെ തിരക്കഥയിൽ ടൈസൺ എന്ന ചിത്രവും പൃഥ്വിരാജ് സംവിധാനം ചെയ്യുന്നുണ്ട്.

'ലൂസിഫറി'ൽ മോഹൻലാൽ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ് | youtu.be/FkK2tvChKys

ലൂസിഫർ എന്ന ചിത്രം റിലീസായ അന്നുമുതൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഈ ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാൻ. ലൂസിഫർ ഇറങ്ങി ഏതാനും ദിവസങ്ങൾക്ക് ശേഷം തന്നെ ഭാ​ഗത്തിന്റെ പ്രഖ്യാപനം വന്നിരുന്നു. ഇപ്പോൾ ചിത്രത്തേക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരം പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ കൂടിയായ പൃഥ്വിരാജ്.

സിനിമയുടെ തിരക്കഥ പൂർത്തിയായെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഇത്. മുരളി ​ഗോപിയുമൊത്ത് എമ്പുരാന്റെ തിരക്കഥ വായിക്കാനാണ് തിരുവനന്തപുരത്ത് വന്നത്. സ്ക്രിപ്റ്റ് ലോക്ക് ചെയ്തു. ഇക്കാര്യം ലാലേട്ടനേയും ആന്റണി പെരുമ്പാവൂരിനേയും വിളിച്ചുപറഞ്ഞു. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും പൃഥ്വിരാജ് അറിയിച്ചു.

2019-ൽ പുറത്തിറങ്ങിയ ലൂസിഫർ ഇൻഡസ്ട്രി ഹിറ്റായിരുന്നു. ടോവിനോ തോമസ്, വിവേക് ഒബ്രോയി, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, നൈല ഉഷ, കലാഭവൻ ഷാജോൺ, സായികുമാർ, ബൈജു എന്നിവരായിരുന്നു പ്രധാന താരങ്ങൾ. സയിദ് മസൂദ് എന്ന കഥാപാത്രമായി പൃഥ്വിരാജ് അതിഥി വേഷത്തിലുമെത്തിയിരുന്നു. എമ്പുരാന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് ലൂസിഫറിന്റെ ക്ലൈമാക്സ് രം​ഗങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോയും അന്ന് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു.

എമ്പുരാന് ശേഷം മുരളി ​ഗോപിയുടെ തന്നെ തിരക്കഥയിൽ ടൈസൺ എന്ന ചിത്രവും പൃഥ്വിരാജ് സംവിധാനം ചെയ്യുന്നുണ്ട്. കന്നഡയിലെ പ്രശസ്ത നിർമാതാക്കളായ ഹോംബാലെ ഫിലിംസാണ് ടൈസൺ നിർമിക്കുന്നത്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രമെത്തും. പൃഥ്വിരാജ് തന്നെയാണ് നായകനും. ആടുജീവിതം, ​ഗോൾഡ് എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം. ബറോസ്, ഓളവും തീരവും, റാം തുടങ്ങിയവയാണ് മോഹൻലാലിന്റേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങൾ.

Content Highlights: empuraan movie latest updation, prithviraj sukumaran, mohanlal, murali gopi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented