ബ്രസീലിയന്‍ സാംബ സംഗീത ഇതിഹാസം എല്‍സ സോറസ് അന്തരിച്ചു


വര്‍ണവിവേചനത്തിനെതിരേയുള്ള പോരാട്ടം കൂടിയായിരുന്നു സോറസിന്റെ സംഗീതം.

Elza Soares| Photo: AFP

റിയോ ഡി ജനീറ: സാംബ സംഗീതത്തിലെ ഇതിഹാസം എന്നറിയപ്പെടുന്ന ബ്രസീലിയന്‍ ഗായിക എന്‍സ സോറസ് (91) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് റിയോ ഡി ജനീറയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

ആറ് പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ജീവിതത്തില്‍ മുപ്പതോളം ആല്‍ബങ്ങള്‍ സോറസ് പുറത്തിറക്കി. ബ്രസീലിയന്‍ സാംബയുടെ റാണി എന്നാണ് ആരാധകര്‍ സോറസിനെ വിശേഷിപ്പിച്ചിരുന്നത്. വര്‍ണവിവേചനത്തിനെതിരേയുള്ള പോരാട്ടം കൂടിയായിരുന്നു സോറസിന്റെ സംഗീതം.

"വര്‍ണവിവേചനം ഒരു രോഗമാണ്. അത് തുടരും. അതിനെയുള്ള പോരാട്ടവും"- തന്റെ 90-ാമത്തെ പിറന്നാള്‍ ദിനത്തില്‍ ഒരു അഭിമുഖത്തില്‍ സോറസ് പറഞ്ഞു.

Elza Soares Samba Music Legend Brazilian passed away Elza Soares albums songs Legacy
എല്‍സ സോറസ് | Photo: AP

റിയോ ഡി ജെനീറയിലെ ഒരു ദരിദ്ര കുടുംബത്തില്‍1930-ലാണ് സോറസ് ജനിച്ചത്. ഗോമസ് സോറസ് ഒരു ഫാക്ടറി ജീവനക്കാരനും ഗിത്താര്‍ കലാകാരനുമായിരുന്നു. മാതാവ് റോസ മരിയ അലക്കുകാരിയായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ പിതാവിന്റെ നിര്‍ബന്ധപ്രകാരം വിവാഹിതയായി. ലൂര്‍ഡ് അന്റോണിയോ സോറസായിരുന്നു ഭര്‍ത്താവ്. സോറസിന്റെ വിവാഹ ജീവിതം കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. കടുത്ത പീഡനമാണ് സോറസിന് ഭര്‍ത്താവില്‍ നിന്ന് അനുഭവിക്കേണ്ടി വന്നത്. പതിമൂന്നാമത്തെ വയസ്സില്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കി. സംഗീതത്തില്‍ താല്‍പര്യമുണ്ടായിരുന്ന സോറസ് കുഞ്ഞിനെ നോക്കാനായി റേഡിയോ ടൂപ്പി സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുത്തു. മാസം തികയാതെ പ്രസവിച്ചതിനാല്‍ ആദ്യ കുഞ്ഞ് വൈകാതെ മരിച്ചു. പതിനഞ്ചാമത്തെ വയസ്സില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും ആ കുഞ്ഞും വൈകാതെ മരിച്ചു. സോറസിന്റെ 21-ാമത്തെ വയസ്സില്‍ ഭര്‍ത്താവ് ക്ഷയം ബാധിച്ച് മരിച്ചു. അപ്പോഴേക്കും അഞ്ച് കുഞ്ഞുങ്ങളുടെ അമ്മയായി മാറിയിരുന്നു സോറസ്. കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ മോഷ്ടിക്കേണ്ട അവസ്ഥ പോലും തനിക്കുണ്ടായിട്ടുണ്ടെന്ന് സോറസ് പറഞ്ഞിട്ടുണ്ട്. ഒടുവില്‍ ഉപജീവനത്തിനായി സംഗീതത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

തിയേറ്ററുകളിലും നിശാക്ലബുകളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ച സോറസ് പതിയെ പ്രശസ്തിയിലേക്കുയര്‍ന്നു. 1960-ലാണ് ആദ്യ ആല്‍ബം റെക്കോഡ് ചെയ്യുന്നത്. വളരെ വൈകാതെ അന്താരാഷ്ട്ര തലത്തില്‍ സോറസിന്റെ ശബ്ദം ശ്രദ്ധ നേടുകയും ഒട്ടേറെ അംഗീകാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. ബ്രസിലീനെ പ്രതിനിധീകരിച്ച് ലോകകപ്പ്, ഒളിമ്പിക്‌സ് തുടങ്ങിയ അന്താരാഷ്ട്ര വേദികളില്‍ സോറസ് സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.

മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ സോറസ് ബ്രസിലീയന്‍ ഫുട്‌ബോള്‍ താരം ഗരിഞ്ചയെ വിവാഹം ചെയ്തു. ഗരിഞ്ചയുടെ ആദ്യവിവാഹം തകര്‍ന്നതിന് പിന്നില്‍ സോറസ് ആണെന്ന് അക്കാലത്ത് പരക്കേ ആക്ഷേപമുണ്ടായി. തുടര്‍ന്ന് സോറസിനെതിരേ തെരുവുകളില്‍ ജനക്കൂട്ടം ആക്രോശിക്കുകയും തട്ടിക്കയറുകയും ചെയ്തു. ഗരിഞ്ചയുടെ സുഹൃത്തുക്കളില്‍ പലരും സോറസിനെ ദുര്‍മന്ത്രവാദിനിയെന്ന് മുദ്ര കുത്തുകയും ചെയ്തു. ഗരിഞ്ചയുമായുള്ള ബന്ധത്തില്‍ സോറസിന് ഒരു ആണ്‍കുഞ്ഞു പിറന്നുവെങ്കിലും ഒന്‍പതാം വയസ്സില്‍ ആ കുട്ടി മരണപ്പെട്ടു. ഇടയ്ക്കിടെയുള്ള പരിക്കുകളും മാനസിക സംഘര്‍ഷവും ഗരിഞ്ചയെ മദ്യപാനിയാക്കി. ഇത് സോറസുമായുള്ള ദാമ്പത്യത്തെ പ്രതികൂലമായി ബാധിച്ചു. പതിനേഴ് വര്‍ഷത്തിന് ശേഷം ഇവര്‍ വേര്‍പിരിഞ്ഞു.

​ Elza Soares Samba Music Legend Brazilian passed away Elza Soares albums songs Legacy Caption Click
എല്‍സ സോറസ് ഗരിഞ്ചയ്‌ക്കൊപ്പം| Photo: AP

സോറസിന് പകരം വയ്ക്കാന്‍ മറ്റൊരു പ്രതിഭയില്ലെന്നും സംഗീതത്തിലൂടെ അവര്‍ മരണത്തിനപ്പുറവും ജനങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്നും ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം പെലെ പറഞ്ഞു.

Content Highlights: Elza Soares, Samba Music Legend Brazilian passed away, Elza Soares albums, Elza Soares songs, Legacy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented