എലിസബത്തും ബാലയും | ഫോട്ടോ: www.facebook.com/ActorBalaOfficial
ആരാധകരേയും മലയാള സിനിമയേയും ആകെ വിഷമത്തിലാക്കിയ സംഭവമായിരുന്നു നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖങ്ങളേ തുടര്‍ന്നായിരുന്നു ഇത്. താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ബാലയുടെ ഭാര്യ ഡോ. എലിസബത്ത് ഉദയന്‍.
ബാല ഐ.സി.യുവില്‍ത്തന്നെയാണെന്ന് എലിസബത്ത് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തറിഞ്ഞതിലുള്ള വിഷമം മാത്രമേ അദ്ദേഹത്തിനുള്ളൂ. താന്‍ സുഖമായിരിക്കുന്നു എന്ന് എല്ലാവരോടും പറയണമെന്ന് ബാല ആവശ്യപ്പെട്ടതായും എലിസബത്ത് പറഞ്ഞു.
'അദ്ദേഹം വളരെ കരുത്തനായ ഒരു വ്യക്തിയാണ്. മൂന്ന്, നാല് വര്‍ഷമായി ഇതുപോലെയുള്ള അടിയന്തര ഘട്ടങ്ങള്‍ ഉണ്ടാവാറുണ്ട്. അദ്ദേഹം കൂടുതല്‍ കരുത്തോടെ തിരിച്ചുവരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം ശക്തമായി തിരിച്ചുവരും. ബാലയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം.' എലിസബത്ത് പറഞ്ഞു.
ഉദരസംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബാല കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ, നടന്‍ ഉണ്ണി മുകുന്ദന്‍, എന്‍.എം. ബാദുഷ, അമൃതാ സുരേഷ്, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ തുടങ്ങിയവര്‍ കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയിരുന്നു.
Content Highlights: elizabeth udayan about actor bala's health condition, bala in hospital
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..