Elaveezhapoonchira
നിഗൂഢതകള്‍ ഒളിപ്പിച്ച് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഷാഹി കബീറിന്റെ 'ഇലവീഴാപൂഞ്ചിറ'. ജൂലൈ 15 ന് തിയറ്റര്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ സൗബിന് ഷാഹിറാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇടിമിന്നല്‍ വെളിച്ചത്തില്‍ 'ഇലവീഴാപൂഞ്ചിറ' യിലെ ഒരു രാത്രിയാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ഇടിയും മിന്നലും നിറഞ്ഞ രാത്രി, കടുത്ത മഴക്കായ് ഒരുങ്ങി നില്ക്കുന്ന രാത്രി, ആവേശത്തോടെ വീശിയെത്തുന്ന കാറ്റ്, ഇതിനെ അതിജീവിക്കാനൊരുങ്ങി നില്ക്കുന്ന സൗബിന്. ടീസര്‍ നിമിഷനേരം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടികഴിഞ്ഞു.
'ഇലവീഴാപൂഞ്ചിറ' പ്രേക്ഷകര്‍ക്ക് വ്യത്യസ്ഥമായ അനുഭവം പങ്കുവെക്കുമെന്ന് സംവിധായകന് നേരത്തെ പറഞ്ഞിരുന്നു. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമാണ് 'ഇലവീഴാപൂഞ്ചിറ'. ഇതൊരു വിനോദസഞ്ചാര മേഖലയാണ്. 'ഇലവീഴാപൂഞ്ചിറ' എന്ന സ്ഥലത്തിന്റെ മനോഹാരിത പ്രേക്ഷകരിലേക്കെത്തിക്കുക എന്നൊരു ഉദ്ദേശം കൂടി ചിത്രത്തിനുണ്ടെന്ന് സംവിധായകന് വ്യക്തമാക്കിയിരുന്നു. സൗബിന് ഷാഹിറിനോടൊപ്പം സുധീ കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥനായി നിരവധി വര്‍ഷത്തെ സേവനമുള്ള ഷാഹി കബീര്‍ തിരക്കഥയൊരുക്കിയ ചിത്രങ്ങളാണ് 'നായാട്ട്', 'ജോസഫ്' എന്നിവ. പോലീസ് ഉദ്യോഗസ്ഥരായ നിധീഷും ഷാജി മാറാടും ചേര്‍ന്നാണ് 'ഇലവീഴാപൂഞ്ചിറ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷക നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ 'കപ്പേള'യ്ക്ക് ശേഷം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: മനേഷ് മാധവന്, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: അനില്‍ ജോണ്സണ്, രചന നിധീഷ്, തിരക്കഥ: നിധീഷ്, ഷാജി മാറാട് എന്നിവര്‍, ഡി ഐ/കളറിസ്റ്റ്: റോബര്‍ട്ട് ലാങ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ദിലീപ് നാഥ്, സൗണ്ട് മിക്സിംഗ്: പ്രമോദ് തോമസ്, സൗണ്ട് ഡിസൈന്‍: അജയന് അടാട്ട്, സ്റ്റുഡിയോ: ആഫ്റ്റര്‍ സ്റ്റുഡിയോസ് (മുംബൈ), എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: അഗസ്റ്റിന് മസ്കരാനസ്, കോസ്റ്റ്യൂം ഡിസൈന്‍: സമീറ സനീഷ്, മേയ്ക്കപ്പ്: റോണക്സ് സേവ്യര്‍, സിങ്ക് സൗണ്ട്: പി സാനു, പ്രൊഡക്ഷന്‍ കണ്ട്രോളര്: ബിനു മുരളി, സംഘട്ടനം: മുരളി ജി, ചീഫ് അസോസിയേറ്റ് ഡിറക്ടര്‍: ജിത്തു അഷ്റഫ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്: റിയാസ് പട്ടാമ്പി, വി എഫ് എക്സ്: മൈന്‍ഡ് സ്റ്റീന് സ്റ്റുഡിയോസ്-എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റില്‍സ്: നിദാദ് കെ.എന്‍, വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ്, ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍: ഫാര്‍സ് ഫിലിംസ്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്സ്, പി.ആര്.ഒ:മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..