മലമുകളിൽ ഒരു കൊലപാതകം, പണികൊടുത്തവന് മറുപടി നൽകാൻ പോലീസ്; 'ഇലവീഴാപൂഞ്ചിറ' ട്രെയിലർ


പോലീസ് ഉദ്യോഗസ്ഥനായി നിരവധി വർഷത്തെ സേവനമുള്ള ഷാഹി കബീർ തിരക്കഥ ഒരുക്കിയ ചിത്രങ്ങളാണ് 'നായാട്ട്', 'ജോസഫ്' എന്നിവ.

'ഇലവീഴാപൂഞ്ചിറ'യിൽ സൗബിൻ ഷാഹിർ | ഫോട്ടോ: www.facebook.com/soubinshahirofficial/photos

പ്രമുഖ തിരക്കഥാകൃത്ത്‌ ഷാഹി കബീർ ആദ്യമായി സംവിധായകനാകുന്ന ഇലവീഴാപൂഞ്ചിറയുടെ ട്രെയിലർ പുറത്തിറങ്ങി. സസ്പെൻസ് നിറഞ്ഞ രം​ഗങ്ങളാണ് ട്രെയിലറിലുള്ളത്. സൗബിൻ ഷാഹിർ, സുധീ കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ 'ഇലവീഴാപൂഞ്ചിറ' എന്ന വിനോദസഞ്ചാര മേഖലയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.

പോലീസ് ഉദ്യോഗസ്ഥനായി നിരവധി വർഷത്തെ സേവനമുള്ള ഷാഹി കബീർ തിരക്കഥ ഒരുക്കിയ ചിത്രങ്ങളാണ് 'നായാട്ട്', 'ജോസഫ്' എന്നിവ. ഈ വർഷത്തെ സംസ്ഥാന അവാർഡ്‌ സ്വന്തമാക്കിയ ഷാഹി കബീർ ഇതാദ്യമായി സംവിധാന രംഗത്തേക്ക് കടക്കുന്നതും അത്യന്തം വ്യത്യസ്തമായ ഒരു പോലീസ് സ്റ്റോറി ഒരുക്കികൊണ്ടാണ്. പ്രേക്ഷക - നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ 'കപ്പേള' ക്ക് ശേഷം കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണുവാണ് ചിത്രം നിർമ്മിക്കുന്നത്.

ഇലവീഴാപൂഞ്ചിറയുടെ തിരക്കഥാകൃത്തുക്കളായ നിധീഷ്, ഷാജി മാറാട് എന്നിവരും പോലീസ് ഉദ്യോ​ഗസ്ഥരാണ്. നിധീഷിന്റേതാണ് കഥ. ഛായാഗ്രഹണം: മനേഷ്‌‌ മാധവൻ, ചിത്രസംയോജനം: കിരൺ ദാസ്‌, സംഗീതം: അനിൽ ജോൺസൺ,ഡി ഐ/കളറിസ്റ്റ്: റോബർട്ട് ലാങ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, സൗണ്ട് മിക്സിംഗ്: പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്‌, സ്റ്റുഡിയോ: ആഫ്റ്റർ സ്റ്റുഡിയോസ് (മുംബൈ), എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ‌: അഗസ്റ്റിൻ മസ്കരാനസ്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേയ്ക്കപ്പ്‌: റോണക്സ് സേവ്യർ, സിങ്ക് സൗണ്ട്: പി സാനു, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, സംഘട്ടനം: മുരളി ജി, ചീഫ്‌ അസോസിയേറ്റ് ഡിറക്ടർ: ജിത്തു അഷ്റഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: റിയാസ്‌ പട്ടാമ്പി, വി എഫ് എക്സ്: മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്-എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റിൽസ്: നിദാദ് കെ.എൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, പി.ആർ.ഒ:മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്‌: ഹെയിൻസ്‌.

Content Highlights: elaveezhapoonchira movie trailer, soubin shahir, shahi kabeer

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented