ചിദംബര പളനിയപ്പന്റെ 'ഏകന്‍ അനേകന്‍'; പോസ്റ്റര്‍ പുറത്തിറക്കി മമ്മൂട്ടി


Ekan Anekan Poster

മണികണ്ഠന്‍ ആചാരി, ഗാര്‍ഗി അനന്തന്‍, രാജേഷ് ശര്‍മ്മ, മനോജ് കെ.യു (തിങ്കളാഴ്ച്ച നിശ്ചയം) എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിപിന്‍ പാറമേക്കാട്ടില്‍ നിര്‍മിച്ച് ചിദംബര പളനിയപ്പന്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ഏകന്‍ അനേകന്‍ പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്തു.

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി കേരളത്തിന്റെ വിവിധ ഭാഗത്തുള്ള എട്ട് തിരക്കഥാകൃത്തുക്കള്‍ പരസ്പ്പരം കാണാതെയും ആശയങ്ങള്‍ പരസ്പരം പങ്കുവെക്കാതെയും എഴുതിയ 'ഒറ്റ' തിരക്കഥ എന്നുള്ളതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്.

അഭിനയിച്ചവര്‍ക്കും പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഇങ്ങനൊരാശയം വളരെ പുതുമയുള്ളതും കൗതുകം നിറഞ്ഞതുമായ ഒന്നായിരുന്നു. പല മേഖലയില്‍ വിവിധ തൊഴിലെടുത്തുകൊണ്ട് സിനിമയെന്ന തങ്ങളുടെ ജീവിത ലക്ഷ്യത്തിലേക്ക് കടന്നു വരുന്ന എട്ട് ചെറുപ്പക്കാരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് ഏകന്‍ അനേകന്‍ എന്ന ഈ ചിത്രം.

ജയില്‍ അന്തേവാസികളുടെ പുനരധിവാസ പദ്ധതികളുടെ ഭാഗമായി കേരള സര്‍ക്കാര്‍ നടത്തിയ ട്രാന്‍സിഷന്‍ ത്രൂ ക്രിയേഷന്‍ എന്ന കോഴ്‌സില്‍ പങ്കെടുക്കുകയും അതില്‍ നിന്ന് സിനിമയെ കൂടുതല്‍ അടുത്തറിയുകയും ചെയ്ത 'ഷാ തച്ചില്ലം' എന്ന ഒരു ജയില്‍ അന്തേവാസി ചിത്രത്തിന്റെ എഴുത്തുകാരില്‍ ഒരാളാണ്. അന്നേ ദിവസം സിനിമയില്‍ നിന്നും തനിക്കു ലഭിച്ച പ്രതിഫലത്തുകയില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ജയില്‍ ഡിഐജി അജയകുമാര്‍ ചെക്ക് സ്വീകരിക്കും.

Content Highlights: Ekan Anekan Film poster Released by actor Mammootty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented