
Ambily
ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫർ അജി മസ്ക്കറ്റ് ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന 'ഏകാകിനി'യിൽ അമ്പിളി നായികയാകുന്നു. ഡയാന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അമ്പിളി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ചെറുപ്രായത്തിൽ തന്നെ വിവാഹിതയാകേണ്ടി വന്നതിലൂടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങൾക്കും തിരശ്ശീല വീണ ഡയാനയുടെ ജീവിതത്തിലെ തുടർ സംഭവങ്ങളാണ് ചിത്രത്തിൽ വിഷയമാകുന്നത്.
മലപ്പുറം മഞ്ചേരിയില്‍ നിന്നുള്ള നർത്തകിയും അഭിനേത്രിയുമായ അമ്പിളി അമ്പാളിയാണ് കേന്ദ്രകഥാപാത്രമായ ഡയാനയെ അവതരിപ്പിക്കുന്നത്. അമ്പിളിയോടൊപ്പം മലയാളത്തിലെ പ്രശസ്തതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബാനർ - ആമി ക്രിയേഷൻസ്, ഛായാഗ്രഹണം, സംവിധാനം - അജി മസ്ക്കറ്റ്, കഥ - ആമി, തിരക്കഥ, സംഭാഷണം - മനോജ്, ഗാനരചന , സംഗീതം -ഖാലിദ്, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, കല- മധുരാഘവൻ , ചമയം - ബൈജു ബാലരാമപുരം, വസ്ത്രാലങ്കാരം - ശ്രീജിത് കുമാരപുരം, സ്‌റ്റുഡിയോ - ചിത്രാഞ്ജലി, പോസ്റ്റർ ഡിസൈൻസ് - മനുദേവ്, സ്റ്റിൽസ് - ഷംനാദ് എൻ ജെ, പി ആർ ഓ - അജയ് തുണ്ടത്തിൽ .
Content Highlights : Ekakini Movie directed by Aji Muscat Ambily Ambaali
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..