ന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയെക്കുറിച്ച് കലാസംവിധായകന്‍ മനു ജഗത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. സ്വന്തമായൊരു പ്രൊഡക്ഷന്‍ കമ്പനിയെന്നത് സച്ചി കണ്ട സ്വപ്‌നമായിരുന്നുവെന്നും എയ്ക എന്ന് കമ്പനിക്ക് പേരിട്ടിരുന്നുവെന്നും മനു വെളിപ്പെടുത്തുന്നു. ബാഹുബലിയുടെ കലാസംവിധായകനാണ് മനു.

മനു ജഗത്തിന്റെ കുറിപ്പ്

തുരുമ്പിച്ച നമ്മുടെ സ്വപ്നങ്ങള്‍ ..
അല്ലേ സച്ചിയേട്ടാ ...
സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ് ...
ഒരുപാട് പേരുകള്‍ മാറിമാറി അവസാനം സച്ചിയേട്ടന്‍ തന്നെ തിരഞ്ഞെടുത്തൊരു പേര്..
' eika ' അനന്തത .. a symbol of infinity. Which leads to the Next Life .. അടുത്ത ജന്മത്തിലേക്കുള്ള അനന്തമായ യാത്ര... ഈ പേരിനു ഇത്രയും അര്‍ത്ഥങ്ങളുണ്ടായിരുന്നു.
വാക്കുകള്‍ കൊണ്ട് നെഞ്ചോട് ചേര്‍ത്തപ്പോ ..സ്‌നേഹക്കൂടുതല്‍ കൊണ്ട് ശ്വാസംമുട്ടിയിരുന്നു പലപ്പഴും ..
ഇതെന്റെ വിധിയാണ് ...എന്റെ ഭാഗ്യമില്ലായ്മയാണ് .. സിനിമയില്‍ എന്തിനും ആണൊരുത്തനായ ഏട്ടനുണ്ട് എന്ന് ഞാന്‍ ഒരുപാട് സന്തോഷിച്ചോ.. അറിയില്ല..
ഒന്നിച്ചൊരു കൈകോര്‍ക്കാന്‍ നേരം അവിടെയുമെത്തി എന്റെ ദുര്‍വിധി. ആ നല്ല മനസ്സിന് വേദനിക്കാതെ എന്റെ നന്മയ്ക്കു എന്നൊരു കള്ളത്തരം പറഞ്ഞൊഴിഞ്ഞു.
അവസാനനിമിഷം ഒഴിവാക്കപ്പെട്ടെങ്കിലും ആ ഗംഭീരസിനിമയുടെ വിജയം മനസ്സുകൊണ്ട് ഞാനൊരാഘോഷമാക്കിയിരുന്നു..
അത്രയ്ക്ക് നിങ്ങളെ ഞാനെന്റെ സ്വന്തമാക്കിയിരുന്നു സച്ചിയേട്ടാ ..
നിങ്ങളോടൊപ്പം കഴിച്ചുകൂട്ടിയ ആ ചുരുക്കം നാളുകള്‍ മതിയെനിക്കീ ജന്മം മുഴുവന്‍ ...നിങ്ങളെ മറക്കാതിരിക്കാന്‍ ..

തിരക്കഥാകൃത്ത്, കവി, സംവിധായകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ സച്ചിയും ബിജു മേനോനും ഷാജൂണ്‍ കാരിയലും പി സുകുമാറും സുരേഷ് കൃഷ്ണയും ചേര്‍ന്നുള്ള നിര്‍മ്മാണ കമ്പനിയാണ് തക്കാളി ഫിലിംസ്. 2012ല്‍ ഈ പ്രൊഡക്ഷന്‍ കമ്പനിയാണ് ചേട്ടായീസ് നിര്‍മ്മിച്ചത്. സ്വന്തമായൊരു നിര്‍മ്മാണ കമ്പനിയെന്നത് തന്റെ സ്വപ്‌നമാണെന്നും അതിലൂടെയാണ് തന്റെ രാഷ്ട്രീയം പറയാന്‍ ഉദ്ദേശിക്കുന്നതെന്നും സച്ചി മുമ്പു പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

Content Highlights : EIKA manu jagath art director about sachy director's dream prouction company