
Eesho second look, Nadirshah
കൊച്ചി: ‘ഈശോ’ എന്നപേരിൽ വരുന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ സംവിധായകൻ നാദിർഷായ്ക്കു പിന്തുണയുമായി മലയാള സിനിമാലോകം.
ജയസൂര്യ നായകനാകുന്ന ‘ഈശോ’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെയാണ് വിവാദങ്ങളുണ്ടായത്. സിനിമയുടെ പേര് ക്രിസ്ത്യൻ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ചിലർ ആരോപിക്കുന്നത്. സാമുദായിക സംഘടനകളുടെ എതിർപ്പിനു പിന്നാലെ, സിനിമ പുറത്തിറക്കാൻ അനുവദിക്കില്ലെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോർജും പറഞ്ഞിരുന്നു.
സിനിമ കാണുകപോലുംചെയ്യാതെ പ്രത്യേക അജൻഡവെച്ച് മനുഷ്യരെ വിഭജിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നാണ് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക പറയുന്നത്. വിവാദങ്ങൾ നിർഭാഗ്യകരമാണെന്നു സംവിധായകൻ സിബി മലയിൽ പറഞ്ഞു.
Content Highlights: Eesho Movie controversy FEFKA Film fraternity supports Director Nadirshah
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..