-
വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം, ഇറ്റലിയിൽ നിന്നുള്ള ഫ്ലോറൻസ് അവാർഡ് നേടി. സംവിധായകനുള്ള സ്പെഷ്യൽ മെൻഷൻ പ്രൈസ് ആണ് ലഭിച്ചത്. നേരത്തെ ഹോളിവുഡിലെ ഗോൾഡൻ സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിമിനുള്ള അവാർഡും നേടിയിരുന്നു.
ലോകപ്രശസ്തമായ ചൈനീസ് തിയ്യറ്ററിൽ വച്ചായിരുന്നു ചലച്ചിത്രമേള. ഇതുകൂടാതെ പ്യൂർട്ടോറിക്കോയിൽ നടന്ന ബയമറോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റിവലിലും ഏറ്റവും മികച്ച പരീക്ഷണ ചിത്തത്തിനുള്ള ജൂറി അവാർഡും കരസ്ഥമാക്കിയിരുന്നു. ഫ്ലോറൻസ് അവാർഡ് ഈലത്തിനു ലഭിക്കുന്ന 14 മത്തെ അന്താരാഷ്ട്ര പുരസ്‌കാരമാണ്.
ഇറ്റലിയിൽ കൊറോണ പടർന്നുപിടിച്ചതിനാൽ അവാർഡ്ദാന ചടങ്ങ് ഓൺലൈൻ സ്ട്രീമിങ് വഴിയാണ് നടത്തിയത്. ഈഗോ പ്ലാനറ്റിന്റെ ബാനറിൽ ജയ മേനോൻ, ഷിജി മാത്യു ചെറുകര, വിനയൻ നായർ എന്നിവരാണ് ഈലം നിർമ്മിച്ചത്. ക്യാമറ തരുൺ ഭാസ്കരൻ. എഡിറ്റിംഗ് ഷൈജൽ പി. വി, സംഗീതം രമേശ് നാരായൺ, അജീഷ് ദാസന്റെ വരികൾ ആലപിച്ചത് ഷഹബാസ് അമൻ, പശ്ചാത്തല സംഗീതം ബിജിബാൽ. വസ്ത്രാലങ്കാരം സുനിൽ ജോർജ്. പി. ആർ ഒ എ എസ് ദിനേശ്. അഞ്ജു പീറ്റർ.
Content Highlights: Eelam movie vinod Krishna Thampi Antony Kavitha Nair get international award Italy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..