-
വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം, ആമസോൺ പ്രൈം യു.എസ്.എ യിൽ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. മികച്ച റേറ്റിങ്ങാണ് ചിത്രത്തിന് ഐഎംഡിബിയിൽ ലഭിക്കുന്നത്.
വിനോദ്കൃഷ്ണയുടെ അതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. തമ്പി ആന്റണിയും കവിത നായരുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജെ കെ ജോസ് മഠത്തിൽ, രാധാകൃഷ്ണൻ തലച്ചങ്ങാട്, കാതറിൻ, സുപ്രസിദ്ധ മോഡൽ ഏഞ്ചൽ തോമസ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
ഒട്ടേറെ പുരസ്കാരങ്ങൾ ചിത്രം നേരത്തെ നേടിയിരുന്നു. ഇറ്റലിയിൽ നിന്നുള്ള ഫ്ലോറൻസ് അവാർഡിന്, ഹോളിവുഡിലെ ഗോൾഡൻ സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിമിനുള്ള അവാർഡ് കൂടാതെ പ്യൂർട്ടോറിക്കോയിൽ നടന്ന ബയമറോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റിവലിലും ഏറ്റവും മികച്ച പരീക്ഷണ ചിത്തത്തിനുള്ള ജൂറി അവാർഡും കരസ്ഥമാക്കിയിരുന്നു.
ഈഗോ പ്ലാനറ്റിന്റെ ബാനറിൽ ജയ മേനോൻ, ഷിജി മാത്യു ചെറുകര, വിനയൻ നായർ എന്നിവരാണ് ഈലം നിർമ്മിച്ചത്. ക്യാമറ തരുൺ ഭാസ്കരൻ. എഡിറ്റിംഗ് ഷൈജൽ പി. വി, സംഗീതം രമേശ് നാരായൺ, അജീഷ് ദാസന്റെ വരികൾ ആലപിച്ചത് ഷഹബാസ് അമൻ, പശ്ചാത്തല സംഗീതം ബിജിബാൽ. വസ്ത്രാലങ്കാരം സുനിൽ ജോർജ്. പി. ആർ ഒ എ എസ് ദിനേശ്. അഞ്ജു പീറ്റർ.
Content Highlights : Eelam Movie Amazon Prime IMDB Kavitha Nair, Thampi Antony
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..