കൃഷ്ണപ്രസാദ്
കൊച്ചി: നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരേ ഇൻസ്റ്റഗ്രാം വഴി അസഭ്യ വീഡിയോ പങ്കുവെച്ച രണ്ട് പേരെ കൊച്ചി സിറ്റി സെെബർ സെൽ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈയിൽ നിന്നും നാല് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തതായി കൊച്ചി സിറ്റി സെെബർ സെൽ പോലീസ് എസ് എച്ച് ഒ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
നാല് ദിവസങ്ങൾക്ക് മുമ്പാണ് ഇവർ ഇൻസ്റ്റഗ്രാം വഴി നടൻ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചത്. ഇതിനെതിരേ നടൻ സെെബർ പോലീസിൽ പരാതി നൽകുകയായിരുന്നു. തന്നെയും താരസംഘടനയായ അമ്മയേയും അപമാനിക്കുന്നുവെന്ന ഇടവേള ബാബുവിന്റെ പരാതിയെ തുടർന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ പോലീസ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വിനീത് ശ്രീനിവാസന്റെ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിനെതിരേ നടൻ ഇടവേള ബാബു നടത്തിയ പരാമർശത്തിലാണ്
യുവാക്കൾ ഇൻസ്റ്റഗ്രാം വഴി അസഭ്യം പറഞ്ഞുകൊണ്ട് പ്രതികരിക്കുന്ന വീഡിയോ പങ്കുവെച്ചത്. സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും ഈ സിനിമക്ക് എങ്ങനെയാണ് സർട്ടിഫിക്കറ്റ് ലഭിച്ചതുമെന്നുമായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.
Content Highlights: Idavela Babu, mukundan unni associates controversy, two people are arrested on actors complaint
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..