കട്ടക്കലിപ്പില്‍ ക്യാപ്റ്റന്‍ ഷഫീഖ്: എടക്കാട് ബറ്റാലിയന്‍ 06 ടീസര്‍

ടൊവിനോ തോമസ് പ്രധാന കഥാപാത്രമാകുന്ന എടക്കാട് ബറ്റാലിയന്‍ 06ന്റെ ടീസര്‍ പുറത്തെത്തി. പട്ടാളക്കാരനായാണ് ടൊവിനോ ചിത്രത്തില്‍ വേഷമിടുന്നത്. ലഡാക്ക് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പൊള്ളലേറ്റത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. നാല് വശത്തുനിന്നും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗമായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു.

സംയുക്താ മേനോന്‍ ആണ് ചിത്രത്തിലെ നായിക. നവാഗതനായ സ്വപ്നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി ബാലചന്ദ്രന്റേതാണ് സ്‌ക്രിപ്റ്റ്. സിനു സിദ്ധാര്‍ഥ് ആണ് ഛായാഗ്രഹണം. ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൈലാസ് മേനോന്‍ ആണ് സംഗീതം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented