ലൈഗര്‍ സിനിമയുമായി ബന്ധപ്പെട്ട ഇടപാടുകള്‍; വിജയ് ദേവരകൊണ്ടയെ ഇ.ഡി ചോദ്യം ചെയ്യുന്നു


വിജയ് ദേവരക്കോണ്ട | Photo: instagram.com/thedeverakonda

ഹൈദരാബാദ്: തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ടയെ ഇ.ഡി ചോദ്യം ചെയ്യുന്നു. തെലുങ്ക് ചിത്രം ലൈഗറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. ഹൈദരാബാദ് ഇ.ഡി ഓഫീസിലാണ് നിലവില്‍ വിജയ്. ചിത്രവുമായി ബന്ധപ്പെട്ട് നേരത്തെ ഇ.ഡിക്ക് പരാതി ലഭിച്ചതായാണ് വിവരം.

നടന് ലഭിച്ച പ്രതിഫലം, മറ്റു അണിയറപ്രവര്‍ത്തകര്‍ കൈപ്പറ്റിയ പണം എന്നിവയാണ് ഇ.ഡി പരിശോധിക്കുന്നത്. ചില രാഷ്ട്രീയക്കാര്‍ കള്ളപ്പണം സിനിമാ നിര്‍മാണത്തിന് ഉപയോഗിച്ചുവെന്ന ആക്ഷേപവും നിലവിലുണ്ട്. ദുബായ് കേന്ദ്രീകരിച്ച് പണമിടപാടുകള്‍ നടന്നതായാണ് ഇ.ഡി വ്യക്തമാക്കുന്നത്.

ഫെമ നിയമത്തിന്റെ ലംഘനം കേസില്‍ നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കേസുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളായ പുരി ജഗ്ഗനാഥിനെയും ചാര്‍മിയെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.


Content Highlights: ed questions telugu actor vijay devarakonda


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented