-
ലോക്ഡൗണിനിടയ്ക്ക് ഈസ്റ്റര്‍ വന്നപ്പോള്‍ കേക്ക് ഉണ്ടാക്കിയും ആരവങ്ങള്‍ മുഴക്കിയും വീട്ടിലിരുന്ന് ആഘോഷിക്കുകയാണ് സിനിമാതാരങ്ങളും.
മകള്‍ നക്ഷത്ര ഉണ്ടാക്കിയ മഴവില്ലഴകിലുള്ളൊരു കേക്കിന്റെ ചിത്രമാണ് ഇപ്പോള്‍ പൂര്‍ണിമ ഇന്ദ്രജിത്ത് പങ്കുവെച്ചിരിക്കുന്നത്. ഏതൊരു കൊടുങ്കാറ്റിനു ശേഷവും മഴവില്ല് വിരിയുമെന്ന പോലെ ഈ ചീത്ത സമയവും കടന്നു പോകുമെന്നും നല്ല കാലം വരുമെന്നുമുള്ള സന്ദേശം പകര്‍ന്നുകൊണ്ട് റെയിന്‍ബോ കേക്കാണ് പ്രാര്‍ഥന നിര്‍മ്മിച്ചത്.
'നമ്മുടെ ജീവിതത്തിലെ ഏതൊരു കൊടുങ്കാറ്റു പോലുള്ള അവസ്ഥയ്ക്കുമൊടുവില്‍ ഒരു മഴവില്ലു വിരിയും. ഈ കാലം കടന്നു പോകാന്‍ ധൃതിയായി.. ഇത് ഈസ്റ്ററിന് നക്ഷത്ര ബേക്ക് ചെയ്ത റെയിന്‍ബോ കേക്കാണ്. ഏവര്‍ക്കും ഹാപ്പി ഈസ്റ്റര്‍..' എന്നൊരു കുറിപ്പോടെയാണ് പൂര്‍ണിമയുടെ പോസ്റ്റ്.
Content Highlights : easter cake by prarthana indrajith and poornima in lockdown
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..