മുകേഷ്, മുകേഷ് സോഷ്യൽ മീഡിയിൽ പങ്കുവച്ച ട്രോൾ
യൂട്യൂബ് വ്‌ലോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ അറസ്റ്റിലായ വിഷയത്തില്‍ കൊല്ലം എം.എല്‍.എയും നടനുമായ മുകേഷിനും ഫോണ്‍ കോള്‍. 'ഇ ബുള്‍ജെറ്റ് അറസ്റ്റിലായി, മുകേഷ് സാറേ സംഭവത്തില്‍ ഇടപെടണം' എന്ന് പറയുമ്പോള്‍ 'ഇ ബജറ്റോ?' എന്നാണ് മുകേഷ് ചോദിക്കുന്നത്.
ഇ ബുള്‍ജെറ്റ് എന്ന് വിളിച്ചയാള്‍ തിരുത്തി പറയുമ്പോള്‍, ഇ ബുള്ളറ്റ് എന്നാണ് മുകേഷ് കേള്‍ക്കുന്നത്. വിളിച്ചയാള്‍ കോതമംഗലത്ത് നിന്നാണെന്ന് പറയുമ്പോള്‍ കോതമംഗലം ഓഫീസില്‍ പറയൂ, എന്ന് മുകേഷ് പറയുന്നു. ഈ സംഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മുകേഷ് രസകരമായ ഒരു ട്രോളുമായി രംഗത്ത് വന്നു.
ഓരോരോ മാരണങ്ങേ... നല്ല ട്രോള്‍- ട്രോള്‍ പങ്കുവച്ച് മുകേഷ് കുറിച്ചു.
കേരളത്തില്‍ നടക്കുന്ന സകല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നാട്ടുകാര്‍ തന്നെ വിളിക്കുന്ന മുകേഷേട്ടന്‍.. ഇതൊക്കെ എന്തിനാ എന്നോട് പറയുന്നേ- ഇതായിരുന്നു ട്രോള്‍.
Content Highlights: E Bulljet arrest actor, MLA Actor Mukesh shares a troll after phone call
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..