ഹോളിവുഡ് നടനും റസ്ലിങ് താരവുമായ ഡ്വെയ്ന്‍ ജോണ്‍സന്‍(റോക്ക്) വിവാഹിതനായി. കാമുകിയും തന്റെ രണ്ടു മക്കളുടെ അമ്മയുമായ ലോറെയ്ന്‍ ഹാഷിയാനെയാണ് റോക്ക് വിവാഹം ചെയ്തത്. ഹവായിയില്‍ വച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.

2007 മുതല്‍ ഇരുവരും ഒന്നിച്ചു താമസിച്ചു വരികയായിരുന്നു. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട് 

ഡാനി ഗ്രേസിയ ആണ് റോക്കിന്റെ മുന്‍ ഭാര്യ. 1997-ല്‍ വിവാഹിതരായ ഇരുവരും 2007-ല്‍ വിവാഹമോചിതരായി.. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 2006-ലാണ് റോക്ക് ലോറെയ്‌നിനെ പരിചയപ്പെടുന്നത്. 47 കാരനാണ് റോക്ക്. 34 കാരിയാണ് ലൊറെയ്ന്‍.

Dwayne Johnson

Content Highlights : Dwayne Johnson The Rock gets married