ഡസ്റ്റിൻ ഡൈമണ്ട്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ ഡസ്റ്റിന് ഡൈമണ്ട് അന്തരിച്ചു. 44 വയസ്സായിരുന്നു.ആഴ്ചകള്‍ക്ക് മുന്‍പാണ് നടന് അര്‍ബുദം സ്ഥിരീകരിച്ചത്. എന്നാല്‍ അപ്പേഴേക്കും ചികിത്സ ഫലിക്കാത്തവിധത്തില് ശരീരമാകെ പടര്‍ന്നിരുന്നു. തിങ്കളാഴ്ചയോടെ നില വഷളായി. ചൊവ്വാഴ്ച രാവിലെ പുലര്‍ച്ചെ 2 മണിക്കായിരുന്നു അന്ത്യം.
ദ പ്രൈസ് ഓഫ് ലൈഫ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് അമേരിക്കന്‍ പ്ലേ ഹൗസ്, ഇറ്റ് ഈസ് എ ലിവിങ്, യോഗീസ് ഗ്രേറ്റ് എസ്കേപ്പ് തുടങ്ങിയ ടിവി സീരിയലുകളില്‍ വേഷമിട്ടു. സേവ്ഡ് ബൈ ദ ബെല്‍ എന്ന സീരിയലിലൂടെ ശ്രദ്ധനേടി. ലോങ്ഷോട്ട്, മേയ്ഡ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. കൂടാതെ ഒട്ടനവധി റിയാലിറ്റിഷോകളില്‍ അവതാരകനായും മത്സരാര്‍ഥിയായും ഡസ്റ്റിന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ജെന്നിഫര്‍ മിസ്നെറായിരുന്നു ഭാര്യ. 2009 ലായിരുന്നു ഇവരുടെ വിവാഹം. 2013 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.
Content Highlights: Dustin Diamond American actor passed away Weeks After Cancer Diagnosis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..