'ഉടലി'ലെ ഇന്റിമേറ്റ് രംഗത്തില്‍ അഭിനയിച്ചത് ഞാന്‍ തന്നെ, അതൊഴിവാക്കാന്‍ കഴിയില്ല-ദുര്‍ഗ കൃഷ്ണ


ദുർഗ കൃഷ്ണ 'ഉടലി'ൽ

വെള്ളിയാഴ്ച റിലീസിനെത്തുന്ന ഉടല്‍ എന്ന സിനിമയെക്കുറിച്ച് നടി ദുര്‍ഗ കൃഷ്ണ. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതിന്റെ ആവേശം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും ദുര്‍ഗ കുറിച്ചു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ ദുര്‍ഗ അഭിനയിച്ച ഇന്റിമേറ്റ് രംഗങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. താന്‍ തന്നെയാണ് ആ രംഗത്തില്‍ അഭിനയിച്ചതെന്നും. ആ കഥാപാത്രം അങ്ങനെയൊരാളാണെന്നും ദുര്‍ഗ വ്യക്തമാക്കി.

ദുര്‍ഗയുടെ കുറിപ്പ്

ഉടല്‍ വെള്ളിയാഴ്ച്ച റിലീസ് ആവുകയാണ്. ഇതിലെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതിന്റെ ത്രില്ല് നാളുകള്‍ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങള്‍ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രന്‍സ് ചേട്ടന്റെ ക്യാരക്ടറിനെ ഞാന്‍ സിനിമയില്‍ ചാച്ചന്‍ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നു. ഞാന്‍ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി. ഞാനുള്‍പ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത്.

നമ്മള്‍ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാന്‍ സംവിധായകന്‍ രതീഷ് രഘുനന്ദന് കഴിഞ്ഞു. സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പല കോണുകളില്‍ നിന്നും എനിക്ക് മെസേജുകള്‍ വന്നു. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോള്‍പ്പിന്നെ അതൊഴിവാക്കാന്‍ കഴിയില്ലല്ലൊ. കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അതറിയാമായിരുന്നു.



Watch Video

Content Highlights: Durga Krishna about Udal Movie, Intimate scene, actor Indrans, Action sequences

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented