
-
കഥ കേൾക്കാൻ വരാമെന്നു പറഞ്ഞ ആൾ സമയം ആയപ്പോൾ എത്തില്ല എന്ന് അറിയിച്ചതോടെ നിരാശരായി ലുലു മാളിൽ നിന്ന് തിരികെ പോകാൻ തീരുമാനിച്ചു നിൽക്കുമ്പോളാണ് പ്രശാന്ത് മുരളിയെ ടോം ഇമ്മട്ടി ആദ്യമായി വിളിക്കുന്നത്.
"ഹലൊ പ്രശാന്ത് മുരളിയല്ലേ ... ഞാൻ ടോം ... മെക്സിക്കൻ അപാരത എന്ന സിനിമയുടെ സംവിധായകനാണ്. ഞാൻ തന്റെ 'അജിനോമോട്ടോ'കണ്ടു. ഗംഭീരം ആയിട്ടുണ്ട്". തന്റെ ഷോർട് ഫിലിം കണ്ടിട്ട് ഒരു സംവിധായകൻ തന്നെ വിളിച്ചതിൻ്റെ സന്തോഷത്തിൽ പ്രശാന്ത് മറ്റൊരു തീരുമാനമെടുത്തു.
താനും സഫീർ റുമേനിയും കൂടെ ഉണ്ടാക്കിയ കഥ പറയാൻ ടോം ഇമ്മട്ടിയെ വിളിച്ചു. കഥ കേട്ട ടോം പറഞ്ഞു "ഇതു നമ്മൾ ചെയ്യുന്നു". അങ്ങനെയാണ് 'ദുനിയാവിന്റെ ഒരറ്റത്ത്'ഉണ്ടാവുന്നത്.
ശ്രീനാഥ് ഭാസിയും സുധി കോപ്പയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ദുനിയാവിൻ്റെ അറ്റത്ത്.
2019 ൽ പുറത്തിറങ്ങിയ 'അജിനോമോട്ടോ'യും 'കനായിലെ മദ്യപാനികളും' എന്നീ ഹ്രസ്വചിത്രങ്ങളാണ് പ്രശാന്ത് മുരളി
എന്ന നടന്റെ പ്രേക്ഷകർക്ക് പരിചിതനാക്കിയത്.
"ഷോർട് ഫിലിമും സിനിമയും രണ്ടു തട്ടിൽ കാണണ്ട ഒന്നല്ല എന്നാണ് എന്റെ അഭിപ്രായം. ഒരു സിനിമ കണ്ടിറങ്ങിയ പ്രതീതിയാണ് അജിനോമോട്ടോയും, കാനായിലെ മദ്യപാനികളും തന്നത് എന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല ഷോർട് ഫിലിമിൽ ഒരു തരം അഭിനയവും സിനിമയിൽ വേറൊരു തരം അഭിനയവും അല്ലല്ലോ ഉള്ളത്." പ്രശാന്ത് മുരളി പറയുന്നു.
Content Highlights :Duniyavinte Attathu Movie Script Writer Prashanth Murali Tom Emmatty Sreenath Bhasi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..