പ്രളയക്കെടുതിയോട് പൊരുതുമ്പോള്‍ കേരളത്തില്‍ ഇല്ലാത്തതില്‍ ദുഃഖിക്കുന്നു എന്ന് ദുല്‍ഖര്‍ സല്‍മാന്‍. എന്ത് ആവശ്യങ്ങള്‍ ഉണ്ടെങ്കിലും അറിയിക്കണമന്നും എന്തെങ്കിലും വിവരങ്ങള്‍ എത്തിക്കണമെങ്കില്‍ പറയണമെന്നും ദുല്‍ഖര്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ദുല്‍ഖര്‍ 10 ലക്ഷവും മമ്മൂട്ടി 15 ലക്ഷവുമാണ് നല്‍കിയത്.

കേരളത്തിലെ പ്രളയക്കെടുതിയില്‍ കൈത്താങ്ങായി നിരവധി താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. സംഭാവനകളായും,വോളന്‍ഡിയര്‍മാരായും നിരവധി പേരാണ് രംഗത്ത് ഉള്ളത്. ടൊവിനോ ,ജയസൂര്യ, ആസിഫ് അലി, ബാലു വര്‍ഗ്ഗീസ് എന്നിങ്ങനെ നിരവധി പേരാണ് ക്യാമ്പുകളില്‍ എത്തിയിരിക്കുന്നത്. ഇന്ദ്രജിത്ത് പൂര്‍ണ്ണിമ തുടങ്ങിയവരും സജീവമായി രംഗത്ത് ഉണ്ട്.
തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നും നിരവധി പേര്‍ സഹായവുമായി എത്തിയിട്ടുണ്ട്‌

content highlights: dulquer salman about kerala rain havoc. actor dulquer salman,  rain havoc and floods, anbodu kochi, actors helping kerala