താന്‍ ദുല്‍ഖര്‍ സല്‍മാന്റെ വലിയ ഫാനാണെന്ന് തുറന്നു പറഞ്ഞ ആളാണ് ബാഹുബലിയില്‍ ഭല്ലലദേവനെ അവിസ്മരണീയമാക്കിയ റാണ ദഗ്ഗുബട്ടി. ഇപ്പോള്‍ റാണയ്ക്ക് ഒരു മോഹം കൂടിയുണ്ട്. ദുല്‍ഖറിന്റെ മകളെ ഒന്ന് കാണണം. ഞാന്‍ ദുല്‍ഖറിന്റെ കുഞ്ഞിനെ കാണാന്‍ കാത്തിരിക്കുകയാണ്. എത്രയും പെട്ടന്ന് കാണാന്‍ പോകും-ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ റാണ പറഞ്ഞു.

മെയ് അഞ്ചിന് ദുല്‍ഖറിന്റെ ഭാര്യ അമല്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ ട്വിറ്ററിലൂടെ ആശംസ നേര്‍ന്നിരുന്നു റാണ. 'ചീഫ് നിങ്ങള്‍ അവളെ ഒന്ന് വന്നു കാണണം. പര്‍വതം പോലുള്ള അമ്മാവന്റെ അടുത്ത് അവള്‍ എത്ര ചെറുതാണെന്ന് എനിക്ക് കാണണം-റാണയുടെ ട്വീറ്റിന് ദുല്‍ഖ മറുപടി നല്‍കി. ഇതിനുശേഷമാണ് അഭിമുഖത്തില്‍ താന്‍ ദുല്‍ഖറിന്റെ മകളെ കാണാന്‍ പോകുന്ന വിവരം റാണ പങ്കുവച്ചത്.