കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ തീയേറ്ററുകള്‍ രണ്ടു മാസത്തിലധികമായി അടഞ്ഞു കിടക്കുകയാണ്. ദുബായില്‍ കര്‍ശന നിയന്ത്രണങ്ങളോടെ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് കണക്കിലെടുത്ത് മലയാളത്തിലെ രണ്ടു ചിത്രങ്ങള്‍ അവിടെ റീ-റിലീസ് ചെയ്തിരുന്നു.

ടൊവിനോ തോമസിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും ചിത്രങ്ങളാണ് ദുബായില്‍ വീണ്ടും റിലീസ് ചെയ്തത്. ടൊവിനോയുടെ കുറ്റാന്വേഷണ ത്രില്ലറായ ഫോറന്‍സിക്കും ദുല്‍ഖറിന്റെ റൊമാന്റിക് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്നീ സിനിമകളാണ് മെയ് 27ന് ദുബായില്‍ റിലീസായത്. ഫെബ്രുവരി 28ന് റിലീസായ ഈ രണ്ടു ചിത്രങ്ങളും ലോക്ഡൗണിനെത്തുടര്‍ന്ന് തീയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. അതിനു ശേഷം ഓണ്‍ലൈനിലും ലഭ്യമായിരുന്നു.

Content Highlights : dulquer tovino movies forensic and kannum kannum kollayadithal re-released in dubai on may 27