ഴിഞ്ഞവര്‍ഷം തന്റെ 34-ാം പിറന്നാള്‍ദിനത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ വരാനിരിക്കുന്ന തന്റെ ചില പ്രൊജക്റ്റുകളെപ്പറ്റി വെളിപ്പെടുത്തിയിരുന്നു. അതില്‍ ഒന്നായിരുന്നു ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലുള്ള തെലുങ്കുചിത്രം. സിനിമയുടെ ചിത്രീകരണം തുടങ്ങിയതിന്റെ സൂചനയായി കാശ്മീരില്‍ നിന്നുള്ള ഒരു ചിത്രം താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ 'സല്യൂട്ട്' ചിത്രീകരണം പൂര്‍ത്തിയായ ഉടനെ ദുല്‍ഖര്‍ തെലുങ്കുചിത്രത്തില്‍ ജോയിന്‍ ചെയ്തു. 

ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. ലഫ്റ്റ്‌നന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. ദുല്‍ഖറിനെ മനസില്‍ കണ്ട് എഴുതിയ കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആ വേഷത്തിനായി ആലോചിച്ചിരുന്നില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞു. മലയാളം, തെലുങ്കു, തമിഴ് എന്നീ മൂന്ന് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യു. മഹാനടി എന്ന ചിത്രത്തിനുശേഷം വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രിയങ്ക ദത്ത് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

Content highlights : dulquer salman telegu movie shoot begun in kashmir pics