യസൂര്യയുടെ മകന്‍ അദ്വൈതിന്റെ സംവിധാനത്തില്‍ പുതിയൊരു വെബ് സീരീസ് വരുന്നു. 'ഒരു സര്‍ബത്ത് കഥ' എന്നു പേരിട്ടിരിക്കുന്ന സീരീസ് അധികം വൈകാതെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടി സംവിധായകൻ.  

തന്റെ വെബ് സീരിസിനുവേണ്ടി ദുൽഖർ സൽമാൻ ഒരു ഗാനം ആലപിക്കണമെന്നും ഈ കുട്ടി സംവിധായകന് മോഹമുണ്ടായിരുന്നു.  മകന്റെ സംവിധാനമോഹങ്ങള്‍ക്കു പൂര്‍ണപിന്തുണയേകുന്ന ജയസൂര്യ ദുൽഖറിനെ വിളിച്ച് മകന്റെ ആഗ്രഹം പറഞ്ഞു. കേട്ടപാടെ പാടാൻ ദുൽഖറും റെഡിയായി. 

ലയ കൃഷ്ണരാജ് ആണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം കൃഷ്ണരാജ്. പാട്ട് ഉടനെ പുറത്തിറങ്ങും.

Content Highlights : Dulquer Salman sings for Oru sarbath kadha web series by Adwaith Jayasurya