'കുറുപ്പി'ല്‍ ഞാന്‍ ചാന്‍സ് ചോദിച്ച് കയറിയതാണ്; സൈജു കുറുപ്പ്


ദുൽഖർ സൽമാൻ, സൈജു കുറുപ്പ്‌

കുറുപ്പ് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാനും സൈജു കുറുപ്പും. ചിത്രം നവംബര്‍ 12 ന് തിയേറ്ററുകളിലെത്തുകയാണ്.

കുറുപ്പില്‍ താന്‍ ചോദിച്ച് അവസരം വാങ്ങിയതാണെന്ന് സൈജു കുറുപ്പ് പറയുന്നു. ദുല്‍ഖറിനെയും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനെയും തുടര്‍ച്ചയായി ഫോണ്‍ വിളിച്ച രസകരമായ കഥയും സൈജു കുറുപ്പ് പങ്കുവച്ചു.

''ഇവര്‍ സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ എന്റെ ടൈറ്റില്‍ എടുത്തുവച്ചിരുന്നു. എന്നാല്‍ എന്നെ പിന്നീട് വിളിക്കുന്നില്ല. ഞാന്‍ ദുല്‍ഖറിനെയും ശ്രീനാഥിനെയും സണ്ണി വെയ്‌നെയും നിരന്തമായി വിളിച്ചുകൊണ്ടിരുന്നു. മംഗലാപുരത്ത് ഇവരുടെ ഷെഡ്യൂള്‍ നടക്കുമ്പോള്‍ വിളിച്ചു. ഞാന്‍ എങ്ങനെയെങ്കിലും ട്രെയിന്‍ പിടിച്ചു വന്നോളാം. ഒരു പാസിങ് ഷോട്ട് എങ്കിലും തരൂ എന്ന്. അപ്പോള്‍ ശ്രീനാഥ് പറഞ്ഞു, 'ഐ ഡോണ്ട് വാണ്ട് ടു വേസ്റ്റ് യുവര്‍ ടാലന്റ്' എന്ന്. അത് കേട്ടപ്പോള്‍ എനിക്ക് ശരിക്കും സുഖിച്ചു പോയി. ഒടുവില്‍ ഈ സിനിമയുടെ ഭാഗമായി''. - സൈജു കുറുപ്പ് പറഞ്ഞു.

കുറുപ്പില്‍ ധാരളം സര്‍പ്രൈസുകളുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു. എല്ലാവര്‍ക്കും അറിയുന്ന കഥയാണ്. അതുകൊണ്ടു തന്നെ വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ സംവിധായകനും തിരക്കഥാകൃത്തും സിനിമയെ സമീപിച്ച രീതിയാണ് ഇവിടെ വ്യത്യസ്തമാക്കുന്നത്- ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Dulquer Salman Saiju Kurup Interview, Kurup Release, Srinath Rajendran

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented