കമല്‍ഹാസന്‍ ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്.എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല.

കമലഹാസന്റെ അഭിനയജീവിതത്തിലെ ഏറെ ശ്രദ്ധേയമായ ചിത്രമായിരുന്നു ഇന്ത്യന്‍. 1996 പുറത്തിറങ്ങിയ ചിത്രം തമിഴ് സിനിമയിലെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. രവി വര്‍മ്മന്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ നയന്‍താര നായികയാവുമെന്ന് സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട് 

രാഷ്ട്രീയത്തിലേക്കിറങ്ങിയ കമല്‍ പ്രധാന വേഷത്തിലെത്തുന്ന അവസാന ചിത്രമായിരിക്കും ഇന്ത്യന്‍ 2 എന്നാണ് ലഭിക്കുന്ന വിവരം. ഒരു പ്രധാന വേഷത്തില്‍ അജയ് ദേവ്ഗണ്‍ ഉണ്ടാകുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. അടുത്ത വര്‍ഷം ദീപാവലിക്കായിരിക്കും ചിത്രത്തിന്റെ റിലീസ്.

സോയാ ഫാക്ടര്‍ എന്ന ബോളിവുഡ് ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സോനം കപൂറാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്.

ContentHighlights: Kamal hassan indian 2 movie, indian tamil movie, director shanker, dulquer salman, kamal hassan new movie