പ്രേക്ഷകര്‍ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പേരന്‍പ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്..മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായ അമുദനെ കയ്യടികളോടെ സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍.
ഇപ്പോള്‍ പേരന്‍പിനെ പ്രകീര്‍ത്തിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. ഒരു കുട്ടിയുടെ കൗതുകത്തോടെ വാപ്പച്ചി ചെയ്ത ചിത്രമാണ് പേരന്‍പ് എന്ന് ദുല്‍ഖര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
സിനിമയെന്ന കലയോടുള്ള മമ്മൂട്ടിയുടെ ഒരിക്കലും അടങ്ങാത്ത ആഗ്രഹത്തെയും അഭിനിവേശത്തെയും അഭിനന്ദിക്കുന്നുമുണ്ട് ദുല്‍ഖര്‍.
തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ റാം ആണ് പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്. സാധനയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലൂടെ റാം അവതരിപ്പിക്കുന്നത്. അമുദന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.
അഞ്ജലി, അഞ്ജലി ആമീര്‍, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഛായാഗ്രാഹണം- തേനി ഈശ്വര്‍, സംഗീതം- യുവന്‍ ശങ്കര്‍രാജ.
Content Highlights : Dulquer Salman About Peranbu Movie Mammootty Peranbu Ram Sadhana Anjali