പൗരത്വഭേദഗതി ബില്ലിനെതിരെ രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങളോടു പ്രതികരിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവയെല്ലാം നമ്മുടെ ജന്മാവകാശങ്ങളാണെന്നും ഇവയെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമവും ചെറുക്കണമെന്നും നടന്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നല്ല ഇന്ത്യയ്ക്കായി സമാധാനപരമായി സമരം ചെയ്യണമെന്നും ദുല്‍ഖര്‍ പോസ്റ്റിലൂടെ പറയുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

മതേതരത്വം, ജനാധിപത്യം, സമത്വം ഇവയെല്ലാം നമ്മുടെ ജന്മാവകാശങ്ങളാണ്. ഇവയെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമവും നമ്മള്‍ ചെറുക്കണം. എന്നാലും അഹിംസയും അക്രമരാഹിത്യവുമാണ് നമ്മുടെ പാരമ്പര്യം. സമാധാനപരമായി സമരം ചെയ്യാമല്ലോ.. എന്നിട്ട് നല്ല ഒരു ഇന്ത്യക്കായി ഉയര്‍ത്തെഴുന്നേൽക്കുക.

dulquer citizenship

വിഷയത്തില്‍ പ്രതികരിച്ചതിന് നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ ആശംസകളും അഭിനന്ദനങ്ങളുമറിയിച്ചിരിക്കുന്നത്.

 

Content Highlights : dulquer salman about citizenship act amendement bill