ദുൽഖറും ടീമും ഇനി വിതരണത്തിനും


അരുൺ വൈഗ സംവിധാനം ചെയ്യുന്ന ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’ വിതരണം ചെയ്തുകൊണ്ടാണ് വേഫെറർ ഫിലിംസ് ആദ്യമായി വിതരണ രംഗത്തേക്ക് കടക്കുന്നത്.

ദുൽഖർ സൽമാൻ അണിയറപ്രവർത്തകർക്കൊപ്പം

നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിർമാണ കമ്പനിയായ 'വേഫെറർ ഫിലിംസ്' വിതരണരംഗത്തും സാന്നിധ്യമറിയിക്കുവാൻ ഒരുങ്ങുന്നു. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ എന്നിവയാണ് ദുൽഖറിന്റെ നിർമാണത്തിൽ പ്രദർശനത്തിനെത്തിയ ചിത്രങ്ങൾ.

കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന 'കുറുപ്പ്', ഷൈൻ ടോം ചാക്കോ നായകനാകുന്ന 'അടി', ബോബി- സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കുന്ന ദുൽഖറിന്റെ ആദ്യ പോലീസ് റോളിലുള്ള റോഷൻ ആൻഡ്രൂസ് ചിത്രം എന്നിവയാണ് ദുൽഖറിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.

അരുൺ വൈഗ സംവിധാനം ചെയ്യുന്ന ‘ ഉപചാരപൂർവ്വം ഗുണ്ട ജയൻ’ വിതരണം ചെയ്തുകൊണ്ടാണ് വേഫെറർ ഫിലിംസ് ആദ്യമായി വിതരണ രംഗത്തേക്ക് കടക്കുന്നത്. സിജു വിത്സൺ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ എന്നിവർ നായകന്മാരാകുന്ന ഈ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രങ്ങളും വേഫെറർ തന്നെയാണ് തീയേറ്ററുകളിൽ എത്തിക്കുന്നത്.

Content Highlights : Dulquer Salmaanswayfarer films Into film distribution upacharapoorvam gunda jayan movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented