പാർട്ടിക്കിടെ ഉറങ്ങിപ്പോയ പിറന്നാളുകാരി; മായയുടെ പുസ്തകത്തിന് ആശംസയുമായി ചാലു ചേട്ടൻ


ഇന്നവൾ വളർന്ന് വലുതായിരിക്കുന്നു, അവളുടെ വഴി വെട്ടിത്തെളിച്ചിരിക്കുന്നു. ഇത്രയും ചെറിയ പ്രായത്തിൽ കവിതകൾ, ചിന്തകൾ, ഡൂഡിൽ, ആർട്ട് എന്നിവ അടങ്ങുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു.

Dulquer, vismaya mohanlal

മോഹൻലാലിൻ‌റെ മകൾ വിസ്മയ എഴുതിയ ​ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണ് പുസ്തകം പുറത്തിറങ്ങിയത്. ഇപ്പോഴിതാ വിസ്മയയ്ക്ക് ആശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ പങ്കുവച്ച കുറിപ്പാണ് വൈറലായി മാറുന്നത്. വിസ്മയയുമൊത്ത് കുഞ്ഞുനാളിലുണ്ടായ ഓർമയാണ് താരം പങ്കുവയ്ക്കുന്നത്.

“എന്റെ പഴയ മനോഹരമായ ഓർമകളിൽ മായയെ കുറിച്ചോർക്കുമ്പോൾ ആദ്യ ഓടിയെത്തുന്നത് അവളുടെ ആദ്യ ജന്മദിന പാർട്ടിയാണ്. ചെന്നൈയിലെ താജ് ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങ്. അവളുടെ അച്ഛനും അമ്മയ്ക്കും വലിയ പാർട്ടിയായിരുന്നു അവൾക്കായി ഒരുക്കിയത്. മനോഹരമായ ഗോൾഡൻ ഉടുപ്പിൽ അതിസുന്ദരിയായിരുന്നു അവൾ. രാത്രി കടന്നുപോകവേ പിറന്നാൾ കുട്ടിയെ കാണാതായി! അവളുടെ അമ്മ പിന്നീട് വന്നു പറഞ്ഞു, അവൾ ഉറങ്ങിയെന്ന്. ആ വലിയ പാർട്ടിയ്ക്കിടെ നേരത്തെ ഉറങ്ങിപ്പോയ പിറന്നാൾ കുട്ടിയെ കുറിച്ച് ഞാനെപ്പോഴും ഓർക്കാറുണ്ട്.

ഇന്നവൾ വളർന്ന് വലുതായിരിക്കുന്നു, അവളുടെ വഴി വെട്ടിത്തെളിച്ചിരിക്കുന്നു. ഇത്രയും ചെറിയ പ്രായത്തിൽ കവിതകൾ, ചിന്തകൾ, ഡൂഡിൽ, ആർട്ട് എന്നിവ അടങ്ങുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ പുസ്തകം അവളുടെ മനസ്സിനെയും അനുഭവങ്ങളെയും കുറിച്ചുള്ള മനോഹരമായ കാഴ്ചപ്പാടുകൾ നിങ്ങൾക്ക് സമ്മാനിക്കും. എനിക്കീ പുസ്തകത്തിൽ ഏറെ പ്രിയപ്പെട്ട ഭാ​ഗം ഇവിടെ ചേർക്കുന്നു.

എല്ലാ ആശംസകളും മായാ… പ്രിയപ്പെട്ടവരും അറിയുന്നവരുമെല്ലാം നിന്നെ കുറിച്ചോർത്ത് അഭിമാനിക്കും.
ഒരുപാട് സ്നേഹത്തോടെ
ചാലു ചേട്ടൻ...ഈ പുസ്തകത്തിന്റെ സക്സസ് പാർട്ടിയിക്ക് ഇടയിൽ എങ്കിലും ദയവായി നേരത്തെ ഉറങ്ങിപ്പോവരുത്,” ദുൽഖർ കുറിക്കുന്നു.

വാലന്റൈൻസ് ദിനത്തിലാണ് വിസ്മയയുടെ കവിതാ സമാഹാരമായ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് റിലീസ് ചെയ്തത്. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേർത്തുളളതാണ് പുസ്തകം.

Content Highlights : Dulquer Salmaan wishes for Maya Mohanlals maiden book grains of stardust


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented