-
ദുൽഖർ സൽമാൻ നിർമിക്കുന്ന 'മണിയറയിലെ അശോകൻ' ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തിരുവോണനാളിലാണ് (ആഗസ്റ്റ് 31ന് ) ഓൺലൈൻ റിലീസ്.
വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ നിർമ്മിക്കുന്ന ചിത്രത്തിൽ ജേക്കബ് ഗ്രിഗറിയാണ് നായകനാകുന്നത്. നവാഗതനായ ഷംസു സൈബ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
സസ്പെൻസ് നിറഞ്ഞ നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. അനുപമ സഹസംവിധായികയായും ചിത്രത്തിൽ പ്രവർത്തിച്ചിരുന്നു. ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
തിരക്കഥ-വിനീത് കൃഷ്ണൻ, ഛായാഗ്രഹണം- സജാദ് കാക്കു, എഡിറ്റിങ് -അപ്പു ഭട്ടതിരി, സംഗീതം- ശ്രീഹരി കെ നായർ.
Content Highlights :dulquer salmaan wayfarer films maniyarayile ashokan ott release on thiruvonam netflix gregory jacob
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..