ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാക്കുന്നു.  പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദുല്‍ഖര്‍ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സണ്ണി ഡിയോണ്‍, പൂജ ഭട്ട്, ശ്രേയ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്നതിലെ സന്തോഷവും ദുല്‍ഖര്‍ പങ്കുവച്ചു.

കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. കാര്‍വാനില്‍ അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാനായിരുന്നു മറ്റൊരു പ്രധാനകഥതാപാത്രത്തെ അവതരിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നായകനായി ദുല്‍ഖര്‍ എത്തിയ സോയ ഫാക്ടറില്‍ സോനം കപൂറായിരുന്നു നായിക.

Content Highlights: Dulquer Salmaan to act in R Baki Movie With Pooja Bhat, Sunny Deol, Bollywood Cinema